സ്വര്‍ണകൊക്കുകളില്‍ കീര്‍ത്തന
സ്വര്‍ണകൊക്കുകളില്‍ കീര്‍ത്തന
ഫിബ്രവരി 05, 2003
മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലനടി കീര്‍ത്തന മലയാളത്തിലേക്ക്. രാജേഷ് സംവിധാനം ചെയ്യുന്ന സ്വര്‍ണകൊക്കുകളില്‍ പ്രധാനവേഷമാണ് കീര്‍ത്തന അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ പാര്‍ഥിപന്റെ മകളാണ് കീര്‍ത്തന.
കമലിന്റെയും ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെയും ശിഷ്യനായ രാജേഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് സ്വര്‍ണകൊക്കുകള്‍. ബിജു മേനോനാണ് ചിത്രത്തില്‍ നായകനാവുന്നത്.
വയലാ വാസുദേവന്‍പിള്ളയെഴുതിയ സ്വര്‍ണകൊക്കുകള്‍ എന്ന നാടകത്തെ അവലംബിച്ചാണ് ചിത്രമൊരുക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് മിത്തുകളെ സമന്വയിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന നാടകമാണിത്. മലയാളത്തിന് പുറമെ ജാപ്പനീസ് ഭാഷയിലും ചിത്രം നിര്‍മിക്കുന്നുണ്ട്.
നാസര്‍, സിദ്ദിക്ക്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും രചിക്കുന്നത് രാജേഷ് നാവത്ത് ആണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications