twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി പൊലീസ് വേഷത്തില്‍

    By Staff
    |

    സുരേഷ് ഗോപി പൊലീസ് വേഷത്തില്‍
    ഫിബ്രവരി 05, 2004

    പഴയ സൂപ്പര്‍താരങ്ങളെല്ലാം നിലനില്പിനായി അവരുടെ പഴയ ഹിറ്റ് വേഷത്തിലേക്ക് തിരിയുകയാണ്. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരായ്യരായി വിലസുമ്പോള്‍ മോഹന്‍ലാല്‍ പഴയ പല വേഷങ്ങളും മാറിമാറി അണിഞ്ഞുനോക്കുകയാണ്.

    ഇപ്പോഴിതാ നിലനില്പിനായി സൂപ്പര്‍ താരം സുരേഷ് ഗോപി തന്റെ അഭിനയജീവിതത്തിലെ മെഗാഹിറ്റ് കഥാപാത്രമായ ഭരത് ചന്ദ്രന്‍ ഐപിഎസായി വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നു. രണ്‍ജിപണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത്. ചിത്രത്തിന്റെ പേര് ഭരത്ചന്ദ്രന്‍ ഐപിഎസ്. അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ക്ഷുഭിതനായ ഐപിഎസ് ഓഫീസറായി വീണ്ടും വെള്ളിത്തിരയില്‍ പൊട്ടിത്തെറിക്കാന്‍ സുരേഷ് ഗോപി ഒരുങ്ങുകയാണ്. അഭിനയജീവിതത്തില്‍ ഒരു രണ്ടാമൂഴം- അതാണ് സുരേഷ് ഗോപിയുടെ ലക്ഷ്യം.

    ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുകയാണ് ഈ ചിത്രത്തില്‍. മോഹന്‍ലാലിനെ നായകനാക്കി നരന്‍ എന്ന സിനിമ ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് പ്രവേശിക്കാനായിരുന്നു രണ്‍ജിയുടെ മോഹം. പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമ ഉപേക്ഷിക്കേണ്ടിവന്നു.

    അതിനെ തുടര്‍ന്നാണ് പഴയ കമ്മീഷണറെ പൊടിതട്ടിയെടുക്കാന്‍ രണ്‍ജി ആലോചിച്ചത്. നരിമാന്‍ എന്ന ഹിറ്റിനു ശേഷം സുരേഷ്ഗോപി നിശബ്ദനാണ്. വല്ലപ്പോഴും ചില ചിത്രങ്ങള്‍. നരിമാനു ശേഷം വന്ന അണുകുടുംബം ഡോട്ട് കോം, സസ്നേഹം സുമിത്ര തുടങ്ങിയ ചിത്രങ്ങള്‍ ചലനമുണ്ടാക്കാതിരിക്കുക കൂടി ചെയ്തതോടെ സുരേഷ് തീര്‍ത്തും നിരാശനാണ്. നിരാശ മൂത്ത് ഒരു ഘട്ടത്തില്‍ താന്‍ അഭിനയം നിര്‍ത്തുമെന്നുവരെ സുരേഷ് ഗോപി പ്രഖ്യാപിച്ചു. ഇപ്പോള്‍ ആ പ്രഖ്യാപനം സുരേഷ് ഗോപി തന്നെ പിന്‍വലിച്ചിരിക്കുകയാണ്.

    ഹരികുമാര്‍ സംവിധാനം ചെയ്ത പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, ഹരിദാസ് സംവിധാനം ചെയ്ത ജമീന്ദാര്‍, കരീം സംവിധാനം ചെയ്ത അിനക്ഷത്രം എന്നീ സിനിമകള്‍ സുരേഷ്ഗോപിയുടെതായി പുറത്തിറങ്ങാനുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X