തിരക്കില്‍ മണി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം
മലയാളത്തില്‍ സൂപ്പര്‍താരങ്ങളേക്കാള്‍ തിരക്കുള്ള നടന്‍മാരുണ്ട്. ഒരേ സമയം മൂന്നും നാലും ചിത്രങ്ങളില്‍ അഭിനയിക്കുന്ന സലിംകുമാറും ജഗതിയുമൊക്കെ ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ തിരക്കോട് തിരക്ക് പിടിച്ച് ഓട്ടമാണ്. പക്ഷേ അവര്‍ക്ക് ഈ സിനിമകളിലെ നായകവേഷമായിരിക്കില്ലെന്ന് മാത്രം.
എന്നാല്‍ നായകവേഷം ചെയ്യുന്ന നടന്‍മാരില്‍ സൂപ്പര്‍താരങ്ങളോളം തിരക്കുള്ള നടന്‍മാരുണ്ടോ? മലയാളത്തില്‍ അങ്ങനൊരു നടനുള്ളത് കലാഭവന്‍ മണിയാണ്. ഒരു പക്ഷേ സൂപ്പര്‍താരങ്ങളേക്കാള്‍ തിരക്കുള്ള നായകന്‍. സൂപ്പര്‍താരങ്ങളേക്കാള്‍ കൂടുതല്‍ ചിത്രങ്ങളിലാണ് കലാഭവന്‍ മണി നായകനായി അഭിനയിച്ചുതള്ളുന്നത്.
കലാഭവന്‍ മണിയുടേതായി ആറ് ചിത്രങ്ങളാണ് അടുത്ത മാസങ്ങളില്‍ റിലീസ് ചെയ്യുന്നത്. രക്ഷകന്‍, ആണ്ടവന്‍, ഇന്ദ്രജിത്ത്, കലി, എബ്രഹാം ലിങ്കണ്‍, പായും പുലി എന്നിവയാണ് ചിത്രങ്ങള്‍. ഇതില്‍ രക്ഷകന്‍, ആണ്ടവന്‍, ഇന്ദ്രജിത്ത്, കലി എന്നിവയുടെ ചിത്രീകരണം പൂര്‍ത്തിയായി. എബ്രഹാം ലിങ്കണ്‍, പായും പുലി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം അന്തിമഘട്ടത്തോട് അടുക്കുന്നു.
ഈ ആറ് ചിത്രങ്ങളിലെ നായകവേഷത്തിന് പുറമെ മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈയില്‍ വില്ലനായും മണി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications