ശയനത്തിന് ജോണ്‍ എബ്രഹാം പുരസ്കാരം
ശയനത്തിന് ജോണ്‍ എബ്രഹാം പുരസ്കാരം
ഫിബ്രവരി 06, 2001
തിരുവനന്തപുരം: എം.പി.സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ശയന ത്തിന് ഈ വര്‍ഷത്തെ ജോണ്‍ എബ്രഹാം പുരസ്കാരം.
10,000 രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം മികച്ച ചിത്രത്തിനാണ് നല്‍കുന്നത്.
ഫെഡറേഷന്‍ സെക്രട്ടറി മധു ജനാര്‍ദനന്‍ ഫിബ്രവരി ആറ് ചൊവാഴ്ചയാണ് അവാര്‍ഡ് വിവരം അറിയിച്ചത്. മത്സരത്തിനെത്തിയ 15 ചിത്രങ്ങളില്‍ നിന്നാണ് കെ.ജി.ജോര്‍ജ് അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയസമിതി ശയനം തിരഞ്ഞെടുത്തത്.
ഡോക്യുമെന്ററി വിഭാഗത്തില്‍ പുരസ്കാരത്തിന് യോഗ്യമായ ചിത്രങ്ങളൊന്നും ഉള്ളതായി സമിതി കണ്ടെത്തിയില്ല. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ആറിന് പുരസ്കാരം സമ്മാനിക്കും.


Click it and Unblock the Notifications