കായലില്‍ വീണ് നവ്യയ്ക്ക് പരിക്ക്
കായലില്‍ വീണ് നവ്യയ്ക്ക് പരിക്ക്
ഫെബ്രുവരി 06, 2002
വൈപ്പിന്‍ : ഷൂട്ടിംഗിനിടെ കാല്‍വഴുതി കായലില്‍ വീണ് നായകനും നായികയ്ക്കും പരിക്ക്. പുതുമുഖ നായകനും അന്തരിച്ച നടന്‍ സുകുമാരന്റെ പുത്രനുമായ പ്രിഥ്വിരാജും നവ്യാ നായരുമാണ് കായലില്‍ വീണത്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നന്ദനത്തിന്റെ ഗാന ചിത്രീകരണ വേളയിലാണ് സംഭവം. ഇരുവരെയും ഷൂട്ടിംഗ് കണ്ടുനിന്ന നാട്ടുകാര്‍ രക്ഷപെടുത്തി. പറവൂര്‍ കെ.എം.കെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നടത്തിയ ശേഷം അവര്‍ മടങ്ങി.
പ്രിഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. ഇഷ്ടത്തിലെ നായികയായിരുന്ന നവ്യയുടെ രണ്ടാമത്തെയും. അപകടത്തെ തുടര്‍ന്ന് തല്‍ക്കാലത്തേയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തി വച്ചു.


Click it and Unblock the Notifications