സേതുരാമയ്യര്‍ ചരിത്രം സൃഷ്ടിയ്ക്കുന്നു!
സേതുരാമയ്യര്‍ ചരിത്രം സൃഷ്ടിയ്ക്കുന്നു!
ഫിബ്രവരി 06, 2004
മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ മെഗാഹിറ്റിലേക്ക്. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വന്‍ജനക്കൂട്ടമാണ്.
ചിത്രം റിലീസ് ചെയ്ത 36 തിയറ്ററുകളില്‍ ആദ്യ ആഴ്ച തന്നെ 70 ലക്ഷം രൂപയുടെ കളക്ഷനാണ് ഉണ്ടായത്. സമീപകാലത്ത് ഒരു സിനിമയ്ക്കും ഇത്രയും കളക്ഷന്‍ ഉണ്ടായിട്ടില്ല.
സൂപ്പര്‍ താരപദവിയില്‍ നിന്നും തന്നെ എഴുതിത്തള്ളാറായിട്ടില്ലെന്ന് തെളിയിക്കുകയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍. ക്രോണിക് ബാച്ചിലറിന്റെ വിജയത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പട്ടാളം പരാജയമായി. എന്നാല്‍ പുതിയ വിജയം മമ്മൂട്ടിയ്ക്ക് വീണ്ടും അനുഗ്രഹമായിരിക്കുന്നു.
ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പഴയ മമ്മൂട്ടി ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമായാണ് സേതുരാമയ്യര്‍ സിബിഐ നിര്‍മ്മിച്ചത്. പഴയ ടീം തന്നെയാണ് സേതുരാമയ്യരില്‍ ഒന്നിച്ചത്. സംവിധായകന്‍ കെ. മധു. തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.
കുടുംബപ്രേക്ഷരെ വീണ്ടും ആകര്‍ഷിയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് മമ്മൂട്ടിയുടെ നേട്ടം. കൗശലക്കാരനായ സിബിഐ ഓഫീസര്‍ സേതുരാമയ്യരെ കാണാന്‍ സ്ത്രീകളുടെ നീണ്ട നിര കാണാം.


Click it and Unblock the Notifications