മോഹന്‍ലാലും നസ്രുദ്ദീന്‍ഷായും ഒന്നിക്കുന്നു

By Staff

മോഹന്‍ലാലും നസ്രുദ്ദീന്‍ഷായും ഒന്നിക്കുന്നു
ഫിബ്രവരി 06, 2005

വിജി തമ്പിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു. ബാലരാമന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഹിന്ദിയിലെ പ്രമുഖനടനായ നസ്രുദ്ദീന്‍ഷാ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇത് രണ്ടാം തവണയാണ് നസ്രുദ്ദീന്‍ഷാ മലയാളത്തിലെത്തുന്നത്. ടി. വി. ചന്ദ്രന്റെ പൊന്തന്‍മാടയാണ് നസ്രുദ്ദീന്‍ഷാ ആദ്യമായി അഭിനയിച്ച മലയാളചിത്രം. മമ്മൂട്ടിയോടൊപ്പമാണ് നസ്രുദ്ദീന്‍ഷാ പൊന്തന്‍മാടയില്‍ അഭിനയിച്ചതെങ്കില്‍ തന്റെ രണ്ടാമത്തെ മലയാളചിത്രത്തില്‍ മോഹന്‍ലാലുമായി ഒന്നിക്കുകയാണ് ഈ നടന്‍.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരുടെ കൂട്ടത്തില്‍ പെടുന്ന ഈ പ്രഗത്ഭതാരങ്ങള്‍ ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ബലരാമനില്‍ ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ബലരാമനില്‍ അണിനിരക്കുന്നു. ചിത്രത്തിലെ രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.

മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിന് തിരക്കഥയെഴുതിയ എസ്. സുരേഷ്ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അച്ചുവിന്റെ അമ്മക്ക് ശേഷം ഇളയരാജ സംഗീതം പകരുന്ന ചിത്രമാണ് ബലരാമന്‍. ഛായാഗ്രഹണം എസ്. കുമാര്‍.

ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യന്‍ചിറയാണ് ചിത്ര നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ ചന്ദ്രോത്സവം, ഉടയോന്‍ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷം ബലരാമന്റെ ചിത്രീകരണം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X