മുകേഷിന്റെ ശംഭോ മഹാദേവ
മുകേഷിന്റെ ശംഭോ മഹാദേവ
ഫിബ്രവരി 07, 2001
മുകേഷും ദിവ്യാ ഉണ്ണിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ടി.എസ്.സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ശംഭോ മഹാദേവ.
രാജന്‍ കിരിയത്തിന്റെ കഥയ്ക്ക് വിനു കിരിയത്ത് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെ.വില്യംസും ചിത്രസംയോജനം കെ.ശങ്കുണ്ണിയും നിര്‍വഹിക്കുന്നു.
ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, ജനാര്‍ദന്‍, ബാബു ആന്റണി, ക്യാപ്ടന്‍ രാജു, ബൈജു, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ചഞ്ചല്‍, കാവേരി തുടങ്ങിയവരാണ് ശംഭോ മഹാദേവയിലെ മറ്റ് അഭിനേതാക്കള്‍.
മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ സ്റാലിന്‍ ശിവദാസിന് ശേഷം ടി.എസ്.സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ശംഭോ മഹാദേവ. മുകേഷും ദിവ്യാ ഉണ്ണിയും നായികാനായകരാകുന്ന നക്ഷത്രങ്ങള്‍ പറയാതിരുന്നത് ഉടന്‍ പുറത്തിറങ്ങും.


Click it and Unblock the Notifications