twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാര്‍ ആന്റ് ലൗ വീണ്ടും

    By Staff
    |

    വാര്‍ ആന്റ് ലൗ വീണ്ടും
    ഫെബ്രുവരി 07, 2002

    ഇടയ്ക്ക് വെച്ച്് മുടങ്ങിയ വിനയന്റെ വാര്‍ ആന്റ് ലൗവിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുന്നു. കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് പുതിയ അന്തര്‍ദേശീയരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ വിജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലാണ് വീണ്ടും ചിത്രീകരണം തുടങ്ങാന്‍ കാരണമായത്.

    ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടയ്ക്കു വെച്ച് മുടങ്ങിയ ചിത്രം പൂര്‍ത്തിയാക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ തീരുമാനിച്ച കഥയില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചിത്രത്തില്‍ അഫ്ഗാന്‍ പ്രശ്നവും ബിന്‍ ലാദനുമെല്ലാം കടന്നുവരുന്നുണ്ട്. ബിന്‍ ലാദനെ ഒരു പുതുമുഖമാണ് അവതരിപ്പിക്കുന്നത്.

    1.25 കോടി ആണ് വാര്‍ ആന്റ് ലൗവിന്റെ ഇതുവരെയുള്ള ചിത്രീകരണത്തിന്റെ ചെലവ്. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനി 1.30 കോടി രൂപ കൂടി വേണമെന്നാണ് കണക്കുകൂട്ടല്‍. വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കും മുമ്പേ വാര്‍ ആന്റ് ലൗവും രണ്ടാം ഘട്ട ചിത്രീകരണത്തിന് മുമ്പേ നല്ലൊരു തുക നിര്‍മാതാവിന്റെ കീശയിലെത്തിച്ചുകഴിഞ്ഞു.

    ചിത്രത്തിന്റെ വിതരാണവകാശത്തിനായി വന്നിട്ടുള്ളഓഫര്‍ 1.75 കോടിയുടേതാണ്. ഇതിനു പുറമെ തമിഴില്‍ ഡബിംഗിനുള്ള അവകാശം 60 ലക്ഷം രൂപയ്ക്ക് വിറ്റു. കന്നടയില്‍ റീമേക്ക് ചെയ്യുന്നതിനുള്ള അവകാശം 15 ലക്ഷം രൂപയ്ക്കും തെലുങ്കില്‍ റീമേക്ക് ചെയ്യുന്നതിനുള്ള അവകാശം 30 ലക്ഷം രൂപയ്ക്കും വിറ്റു. സര്‍ഗം സ്പീഡിന് ഓഡിയോയ്ക്ക് ഓഡിയോ അവകാശം വിറ്റത് 30 ലക്ഷം രൂപയ്ക്കാണ്.

    ദിലീപാണ് ചിത്രത്തിലെ നായകന്‍. തമിഴ് നടന്‍ പ്രഭുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടി ലൈലയാണ് നായിക. മനോജ് കെ. ജയന്‍, രാജന്‍ പി. ദേവ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ജഗദീഷ്, സാദിഖ്, സുബൈര്‍, മനുരാജ്, മുകേഷ്, ഋഷി, ഹേമന്ത് രാവണ്‍, വാണി വിശ്വനാഥ്, ഇന്ദ്രജ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ജെ. പളളാശേരിയുടേതാണ് ചിത്രത്തിന്റെ രചന. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ക്യാമറ അഴകപ്പന്‍. അര്‍മദ ഫിലിംസിന്റെ ബാനറില്‍ അംജദ് സഹീറാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X