twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഐഡി മൂസ വീണ്ടും വരുന്നു

    By Staff
    |

    സിഐഡി മൂസ വീണ്ടും വരുന്നു
    ഫിബ്രവരി 07, 2005

    പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പുതിയ പ്രമേയങ്ങള്‍ക്ക് ദാരിദ്യ്രം വന്നതോടെ പഴയ ഹിറ്റ് സിനിമകളുടെ തുടര്‍ഭാഗങ്ങള്‍ ഒരുക്കാനാണ് പല സംവിധായകരും മുന്നോട്ടുവരുന്നത്. നിലനില്പിന്റെ പ്രശ്നമെന്ന നിലയില്‍ തങ്ങളുടെ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ പുനര്‍ജനിപ്പിക്കിക്കാന്‍ സൂപ്പര്‍താരങ്ങളും താത്പര്യപ്പെടുന്നു.

    മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം സേതുരാമയ്യര്‍ സിബിഐ സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു മുന്‍കാല ഹിറ്റ്ചിത്രമായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതി ഒരുങ്ങുന്നു.

    മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും പ്രത്യക്ഷപ്പെട്ട ഉദയനാണ് താരം സൂപ്പര്‍ഹിറ്റായതോടെ ഈ കൂട്ടുകെട്ടിന്റെ മികച്ച ചിത്രങ്ങളിലൊന്നായ നാടോടിക്കാറ്റിന് നാലാം ഭാഗം ഒരുക്കാനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു.

    മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ദിലീപും തുടര്‍ഭാഗമൊരുക്കി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു സൂപ്പര്‍ഹിറ്റ് പോലും ക്രെഡിറ്റിലില്ലാത്ത ദിലീപ് സിഐഡി മൂസയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് ആലോചിക്കുന്നത്.

    ദിലീപിന്റെ ഏറ്റവുമൊടുവിലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 2003ല്‍ പുറത്തിറങ്ങിയ സിഐഡി മൂസ. ശിക്കാരി ശംഭു, ടോം ആന്റ് ജെറി എന്നീ കാര്‍ട്ടൂണുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയ സിഐഡി മൂസക്ക് ദിലീപിന്റെ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വീണ്ടും ഒരു സൂപ്പര്‍വിജയം ആവര്‍ത്തിക്കാനായി സിഐഡി മൂസയെ പുനര്‍ജനിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

    കഴിഞ്ഞ വര്‍ഷം ശരാശരി വിജയം നേടിയ ഒരേയൊരു ദിലീപ് ചിത്രം റണ്‍വേ ആയിരുന്നു. ഏറെ പ്രതീക്ഷകളോടെ എത്തിയ ലാല്‍ജോസ്-ദിലീപ് ചിത്രം രസികനും പ്രേക്ഷകരെ നിരാശപ്പെടുത്തിയതോടെ സൂപ്പര്‍വിജയം നേടുന്ന ഒരു ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്താനായി ഒരുക്കംകൂട്ടുകയാണ് ദിലീപ്.

    സിഐഡി മൂസയുടെ സംവിധായകന്‍ ജോണി ആന്റണിയുടെ കൊച്ചിരാജാവ് എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിച്ചുവരുന്നത്. ജോണി ആന്റണിയോടൊത്തുള്ള അടുത്ത ചിത്രത്തില്‍ വീണ്ടും സിഐഡി മൂസയുടെ വേഷമിടാനാണ് ദിലീപ് ആലോചിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X