നവ്യ ഇന്നലെയുടെ തെലുങ്ക് റീമേക്കില്‍

By Staff

നവ്യ ഇന്നലെയുടെ തെലുങ്ക് റീമേക്കില്‍
ഫിബ്രവരി 07, 2005

അസാധാരണമായ പ്രമേയങ്ങളും കഥാപാത്ര വൈവിധ്യവും കൊണ്ട് മലയാള പ്രേക്ഷകരെ അമ്പരിപ്പിച്ച പത്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇന്നലെ. ഇന്നലെയില്‍ ശോഭന അവതരിപ്പിച്ച മായ എന്ന പെണ്‍കുട്ടി പ്രേക്ഷകരുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണ്. ശോഭനയുടെ മലയാളത്തിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ഇന്നലെയിലേത്.

കഥാപാത്രങ്ങളുടെ ഓര്‍മ നഷ്ടപ്പെടുന്നതും അതിനെ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാവുന്നതും പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും ഇന്നലെ അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഓര്‍മ നഷ്ടപ്പെടുന്ന ഒരാളുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ ഇത്രത്തോളം അസാധാരണവും മനോഹരവുമായി അവതരിപ്പിച്ച മറ്റൊരു ചിത്രമില്ല.

ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെടുന്ന മായ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ഇന്നലെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ഇന്നലെയില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ വേഷമിടുന്നത് മറ്റൊരു മലയാളനടിയാണ്- നവ്യാനായര്‍.

ശോഭനയുടെ വ്യത്യസ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നവ്യ. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഇപ്പോള്‍ ഈ നടിയെ തേടി ഒട്ടേറെ ഓഫറുകളെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X