twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്മാത്ര മികച്ച ചിത്രം; മോഹന്‍ലാല്‍ നടന്‍

    By Staff
    |

    തന്മാത്ര മികച്ച ചിത്രം; മോഹന്‍ലാല്‍ നടന്‍
    ഫിബ്രവരി 7, 2006

    തിരുവനന്തപുരം: 2005ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തന്മാത്രയാണ് മികച്ച ചിത്രം. ഈ ചിത്രം ഒരുക്കിയ ബ്ലെസ്സിക്കാണ് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ്.

    തന്മാത്രയിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. മികച്ച നടി നവ്യാനായരാണ്. സൈറ, കണ്ണേ മടങ്ങുക എന്നീ ചിത്രങ്ങളിലെ അഭിനയനത്തിനാണ് നവ്യ അവാര്‍ഡിന് അര്‍ഹയായത്.

    ചാന്തുപൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. രണ്ടാമത്തെ നടന്‍ സലിംകുമാറും (അച്ഛനുറങ്ങാത്ത വീട്). രണ്ടാമത്തെ നടി ഭാവന (ദൈവനാമത്തില്‍)യുമാണ്.

    മികച്ച രണ്ടാമത്തെ ചിത്രം അച്ഛനുറങ്ങാത്ത് വീട്. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് അച്ചുവിന്റെ അമ്മയ്ക്കാണ്.

    മറ്റ് അവാര്‍ഡുകള്‍-
    കഥാകൃത്ത് : ആര്യാടന്‍ ഷൗക്കത്ത് (ദൈവനാമത്തില്‍).
    ഗാനരചയിതാവ് - പൊന്‍കുന്നം ദാമോദരന്‍ (നോട്ടം)
    സംഗീതസംവിധായകന്‍ - എം.ജി.രാധാകൃഷ്ണന്‍ (അനന്തഭദ്രം. തിരമുറിയും.....)
    ഗായകന്‍ - എം.ജയചന്ദ്രന്‍ (നോട്ടം - മെല്ലെ മെല്ലെ ...)
    ഗായിക - കെ.എസ്. ചിത്ര (നോട്ടം - മയങ്ങിപ്പോയി ഞാന്‍....)
    പശ്ചാത്തല സംഗീതം: രമേശ് നാരായണന്‍
    ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ് (അനന്തഭദ്രം)
    ഛായാഗ്രഹണം: സന്തോഷ് ശിവന്‍ (അനന്തഭദ്രം)
    നവാഗത സംവിധായകന്‍: റോഷന്‍ ആന്‍ഡ്രൂസ് (ഉദയനാണ് താരം).
    ബാലതാരം: ബേബി നീരജ (കണ്ണേ മടങ്ങുക)
    ഡബിംഗ് ആര്‍ട്ടിസ്റ് : ശരത്ദാസ്, സൂര്യ എസ്. നായര്‍ (അച്ചുവിന്റെ അമ്മ)
    ശബ്ദലേഖകന്‍ : അജിത് ജോര്‍ജ് (അത്ഭുതദ്വീപ്)
    കലാസംവിധായകന്‍ : സുനില്‍ബാബു (അനന്തഭദ്രം)
    നൃത്തസംവിധാനം : വൃന്ദ (ഉദയനാണ് താരം)
    ലാബ് : ജമിനി കളര്‍ലാബ് (കണ്ണേ മടങ്ങുക)
    ചമയം : പട്ടണം റഷീദ് (അനന്തഭദ്രം)
    വസ്ത്രാലങ്കാരം : എം.പി.സതീഷ് (അത്ഭുതദ്വീപ്)
    ഹ്രസ്വചിത്രം : കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (സംവിധായകന്‍ - അടൂര്‍ ഗോപാലകൃഷ്ണന്‍)
    ചലച്ചിത്ര ഗ്രന്ഥം : എ. ഗോപിനാഥന്‍ ( സിനിമയും സംസ്കാരവും )
    പ്രത്യേക ജൂറി പരാമര്‍ശം : അര്‍ജുന്‍ ലാല്‍ (തന്മാത്ര)
    പ്രത്യേക ജൂറി പരാമര്‍ശം : അജയന്‍ (അത്ഭുതദ്വീപ്)
    മികച്ച സിനിമാഗ്രന്ഥം : സിനിമയും സംസ്കാരവും ( കെ.ഗോപിനാഥന്‍)
    മികച്ച ലേഖനത്തിനുള്ള പി.കെ.പിള്ള അവാര്‍ഡ് : പി.എസ്. രാധാകൃഷ്ണന്‍
    സിനിമാ ലേഖനം : ക്ലാസിക്കുകള്‍ കോമാളി നാടകങ്ങളാവുന്നത് - വിജയകൃഷ്ണന്‍

    സിബി മലയില്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും മികച്ച സംവിധായകന് 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും സമ്മാനമായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രങ്ങളുടെ നിര്‍മ്മാതാവിന് 60,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X