സലിംകുമാര്‍ നിര്‍മാതാവാകുന്നു
സലിംകുമാര്‍ നിര്‍മാതാവാകുന്നു
ഫിബ്രവരി 7, 2006
കൊച്ചു വേഷങ്ങളില്‍ നിന്ന് നായകനോളം വളര്‍ന്നുനില്‍ക്കുകയാണ് സലിംകുമാര്‍. സിനിമകളിലെ കോമഡി വേഷങ്ങള്‍ കൈയടക്കിവച്ചിരിക്കുന്ന മൂന്നോ നാലോ നടന്‍മാരില്‍ ഒരാളെന്ന നിലയില്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമാണ് ഇന്ന് ഈ നടന്‍. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ നായകവേഷമണിഞ്ഞ് സലിംകുമാര്‍ നടനെന്ന നിലയില്‍ ഒരു പടി കൂടി മുന്നോട്ടെത്തി.
നടനെന്ന നിലയില്‍ പുതിയ ഉയരങ്ങളിലെത്തിയ സലിംകുമാര്‍ അടുത്ത പടിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഒരുങ്ങുകയാണ്. സിനിമാ നിര്‍മാതാവുക എന്നതാണ് സലിംകുമാറിന്റെ അടുത്ത ലക്ഷ്യം. അതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയാണ് സലിംകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത്.
മോഹന്‍ലാല്‍, ലാല്‍, ദിലീപ് എന്നിവര്‍ക്കു പിന്നാലെ നിര്‍മാണരംഗത്തെത്തുന്ന നടനാണ് സലിംകുമാര്‍. മോഹന്‍ലാലും ദിലീപും ഇപ്പോള്‍ നിര്‍മാണരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഹിറ്റുകളുടെ നിര്‍മാതാവെന്ന വിശേഷണമാണ് ലാലിനുള്ളത്. ലാലിനെ പോലെ നിര്‍മാണ രംഗത്തു വിജയിക്കുക എന്നതാണ് സലിംകുമാറിന്റെയും ലക്ഷ്യം.


Click it and Unblock the Notifications