»   » ദേശത്തിലൂടെ ഭരത് ഗോപി വീണ്ടും

ദേശത്തിലൂടെ ഭരത് ഗോപി വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ദേശത്തിലൂടെ ഭരത് ഗോപി വീണ്ടും
ഫിബ്രവരി 08, 2001

ഭരത് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബിജു.വി.നായര്‍ സംവിധാനം ചെയ്യുന്ന ദേശം.

അങ്ങാടിക്കടവ് ഗ്രാമത്തിലുള്ള പടിപ്പുരവീട്ടിലെ ജയകൃഷ്ണന്‍ വിവാഹം കഴിച്ചുകൊണ്ട് വരുന്ന പെണ്‍കുട്ടിയെ തേടി ഒരാളെത്തുന്നു. കണ്ണിയങ്കാട്ട് നിന്നുമെത്തിയ ഉപ്പ. ഉപ്പയെത്തുന്നതോടെ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും അങ്ങാടിക്കടവ് ഗ്രാമം കണ്ടെത്തുന്നു. ഉപ്പയെന്ന മധ്യവയസ്കന്റെ വേഷമാണ് ഭരത് ഗോപി അവതരിപ്പിക്കുന്നത്.

ജെ.എം.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ദേശത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുനില്‍ രവീന്ദ്രനാണ്. സംവിധായകനായ ബിജു കഥയെഴുതിയിരിക്കുന്നു.

ഗോപിക്ക് പുറമേ പ്രേംകുമാര്‍, മധുപാല്‍, മാള അരവിന്ദന്‍, ജോസ് പെല്ലിശ്ശേരി, ദേവന്‍, നാദിര്‍ഷ, അബി, നാരായണന്‍ കുട്ടി, ടി.പി.മാധവന്‍, അനിത, ബിന്ദുപണിക്കര്‍, വത്സലാമേനോന്‍, സ്വപ്നാ രവി, സീത തുടങ്ങിയവരും ദേശത്തില്‍ അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരി ഗാനരചനയും രാജാമണി സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. എം.ജി.ശ്രീകുമാര്‍, ചിത്ര, സുജാത,അമ്പിളി എന്നിവരാണ് പാടിയിരിക്കുന്നത്. പി.വി.ആര്‍. നായര്‍, എസ്.കോമള്‍ പാറശ്ശാല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ദേശത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X