പോപ്കോണ്‍ പ്രദര്‍ശനത്തിനെത്തി
പോപ്കോണ്‍ പ്രദര്‍ശനത്തിനെത്തി
ഫിബ്രവരി 08, 2003
കൊച്ചി: മോഹന്‍ലാല്‍ നായകനായ തമിഴ്ചിത്രം പോപ്കോണ്‍ പ്രദര്‍ശനത്തിനെത്തി. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ഉപരോധം മറികടന്നുകൊണ്ട് കേരളത്തിലെ പത്ത് തിയറ്ററുകളില്‍ ചിത്രം ഫിബ്രവരി എട്ട് ശനിയാഴ്ച റിലീസ് ചെയ്തു.
വിതരണക്കാരുടെ സംഘടന മുന്നോട്ട്വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായ തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നതെന്നറിയുന്നു. ചിത്രം റിലീസ് ചെയ്യാന്‍ മോഹന്‍ലാല്‍ തന്നെ തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും രഹസ്യചര്‍ച്ച വിളിച്ചിരുന്നതായും പറയുന്നു.
മോഹന്‍ലാലിന്റെ തന്നെ മറ്റൊരു ചിത്രമായ കിളിച്ചുണ്ടന്‍മാമ്പഴം റിലീസ് ചെയ്യാനിരിക്കുകയാണ്. തന്റെ രണ്ടുചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യേണ്ടന്നതിനാലാണ് പ്രതിസന്ധികള്‍ക്കിടയിലും പോപ്കോണ്‍ റിലീസ് ചെയ്തത്. ഇതിനിടെ തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ ഫിബ്രവരി 10 മുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചതും മോഹന്‍ലാല്‍ ചിത്രത്തിന് അനുഗ്രഹമാകുമെന്ന് കരുതുന്നു.
തമിഴ്നടന്‍ നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയാവുന്നത്. സിമ്രാന്റെ അനുജത്തി ജ്യോതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇളയരാജയുടെ പുത്രന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. വാലിയുടേതാണ് ഗാനരചന. സുന്ദരതിരുമാല്‍, രാമകൃഷ്്ണന്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications











