വണ്ടര്‍ലാന്റില്‍ ജയറാമും ലയയും
വണ്ടര്‍ലാന്റില്‍ ജയറാമും ലയയും
ഫിബ്രവരി 08, 2005
ക്രിസ്തുമസ് ചിത്രം അമൃതത്തിന് ശേഷം സിബി മലയിലും ജയറാമും വീണ്ടും ഒന്നിക്കുന്നു. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സിബി-ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ തുടങ്ങി.
കന്നഡ-തെലുങ്ക് നടി ലയയാണ് ചിത്രത്തിലെ നായിക. ലയയുടെ രണ്ടാമത്തെ മലയാളചിത്രമാണിത്. ചിത്രീകരണം പൂര്‍ത്തിയായ തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തില്‍ ലയയാണ് നായികയായി വേഷമിട്ടത്.
ആദ്യം മമ്മൂട്ടിയുടെയും പിന്നീട് ജയറാമിന്റെയും നായികയായി അഭിയിക്കുന്ന ലയ മലയാളത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാനാവുമെന്ന പ്രതീക്ഷയിലാണ്. അന്യഭാഷാനടിയെന്ന നിലയില്‍ പത്മപ്രിയയുടെ പാതയിലാണ് ലയ. കാഴ്ചയില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം മലയാളത്തിലെത്തിയ പത്മപ്രിയ രണ്ടാമത് അഭിനയിച്ചത് ജയറാം ചിത്രം അമൃതത്തിലായിരുന്നു.
പെരുമഴക്കാലത്തിന് ശേഷം വിനീത് ആലീസ് ഇന്‍ വണ്ടര്‍ലാന്റിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുകയാണ്. ജനാര്‍ദനന്‍, ഇന്നസെന്റ്, സുകുമാരി, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അമൃതത്തിലൂടെ അരങ്ങേറിയ തിരക്കഥാകൃത്ത് കെ. ഗിരീഷ്കുമാറാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്റിനും തിരക്കഥയൊരുക്കുന്നത്. സിനിമാകമ്പനിയുടെ ബാനറില്‍ സോണിയ നിര്‍മിക്കുന്ന ഈ ചിത്രം കോക്കേഴ്സ് റിലീസ് വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications