നായികമാര്‍ കൊല്ലപ്പെടുന്നു!
നായികമാര്‍ കൊല്ലപ്പെടുന്നു!
ഫിബ്രവരി 8, 2006
കൊലക്കേസിന്റെ ചുരുളഴിക്കുന്ന സസ്പെന്‍സ് ചിത്രങ്ങളില്‍ കൊല്ലപ്പെടുന്നത് പ്രമുഖ നായികനടിമാരില്‍ ആരെങ്കിലും വേണമെന്ന് നിര്‍ബന്ധമായിട്ടുണ്ടോ? സസ്പെന്‍സ് ചിത്രങ്ങളില്‍ ഇപ്പോള്‍ കൊലക്കത്തി നീളുന്നത് പ്രമുഖ നായികാ നടിമാര്‍ക്കു നേരെയാണ്.
സിബിഐ സിനിമാ പരമ്പരയിലെ നാലാമത്തെ ചിത്രമായ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യരായി വീണ്ടുമെത്തിയത് ഒരു പെണ്‍കുട്ടിയുടെ കൊലക്ക് പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കാനായിരുന്നു. കൊല്ലപ്പെടുന്ന പെണ്‍കുട്ടിയായി അഭിനയിച്ചത് ദിലീപിന്റെ നായികയായി സിനിമയിലെത്തിയ സംവൃതാ സുനിലാണ്.
അടുത്ത ഊഴം ഭാവനയുടേതാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കൊലക്കത്തിയിരയാവുന്ന പെണ്‍കുട്ടിയായി ഭാവന അഭിനയിക്കുന്നത്. ചിന്താമണി കൊലക്കേസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.
എംബിബിഎസ് വിദ്യാര്‍ത്ഥിയായ ചിന്താമണി എന്ന ബ്രാഹ്മണ പെണ്‍കുട്ടി ഹോസ്റലിലെ റാഗിംഗിനിടെ കൊല്ലപ്പെടുന്നതും അതേ കുറിച്ച് അന്വേഷിക്കാന്‍ ഒരു ക്രിമിനല്‍ അഭിഭാഷകനെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിന്താമണിയെ ഭാവന അവതരിപ്പിക്കുമ്പോള്‍ സുരേഷ് ഗോപിയാണ് ക്രിമിനല്‍ അഭിഭാഷകനാവുന്നത്.


Click it and Unblock the Notifications