പറക്കുംലതയായി ഭാവന തിരിച്ചെത്തുന്നു
തമിഴിലെ തിരക്കുകള്‍ക്കിടയില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് സമയമുണ്ടായിരുന്നില്ല. തമിഴില്‍ അതിവേഗമാണ് ഭാവന ഒന്നാം നിര നടിയായി മാറിയത്. എങ്കിലും മോഹന്‍ലാലിന്റെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ തമിഴിലെ തിരക്കുകള്‍ മറന്ന് ഭാവന മലയാളത്തിലേക്ക് ഓടിയെത്തി.
തമിഴിലെ തിരക്കുകള്‍ മാറ്റിവച്ച് ഭാവന ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ വാസ്കോഡഗാമയില്‍ അഭിനയിച്ചുവരികയാണ്. മലയാളത്തില്‍ തിരിച്ചെത്തിയപ്പോഴും ഒരു തമിഴ് സ്റൈല്‍ വേഷമാണ് ഭാവനക്ക് ലഭിച്ചിരിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ലതയായാണ് ഭാവന വേഷമിടുന്നത്. നല്ല ചങ്കൂറ്റമുള്ള, ആരോടും തട്ടിക്കയറാന്‍ മടിയില്ലാത്ത അവളെ എല്ലാവരും അവളെ വിളിക്കുന്നത് പറക്കുംലത എന്നാണ്. അവളുടെ ഓട്ടോയുടെ പേരും പറക്കുംലത എന്നുതന്നെ.
ചൂരിദാറിന് മുകളില്‍ കാക്കി കുപ്പായമിട്ട് കഴുത്തില്‍ ഒരു സ്കാര്‍ഫും കെട്ടി അടിപൊളി വേഷത്തിലാണ് ഭാവന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നരനു ശേഷം ഭാവന മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നു വാസ്കോഡഗാമ. ഒരു പ്രത്യേക തരത്തില്‍ രൂപമാറ്റം വരുത്തിയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications