ഫുട്ബോള്‍ കഥാപാത്രമാകുന്ന ഗോള്‍

By Staff

ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ച കമലിന്റെ പുതിയ ചിത്രത്തിന്റെ പേര് ഗോള്‍ എന്നാണ്. ഫുട്ബോളും ഈ ചിത്രത്തിലെ ഒരു കഥാപാത്രമാണ്. കഥയെ മുന്നോട്ട് നയിക്കുന്ന ഒരു കഥാപാത്രം. അതുകൊണ്ടാണ് ചിത്രത്തിന് ഇങ്ങനൊരു പേര്.

കൗമാര മനസുകളുടെ കഥ പറയുന്ന ഗോള്‍ ഊട്ടിയിലെ ഷെപ്പേഡ് സ്കൂളിലാണ് ചിത്രീകരിക്കുന്നത്. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും തമിഴ് ചിത്രം താമരഭരണിയിലൂടെ പേരെടുക്കുകയും ചെയ്ത മുക്തയാണ് ചിത്രത്തിലെ നായിക. മറ്റൊരു നായിക മുബൈയിലെ പരസ്യമോഡലായ അക്ഷയ ആണ്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി രഞ്ജിത്ത് നായകനാവുന്നു.

ഇവര്‍ക്കാപ്പം മുകേഷ്, റഹ്മാന്‍, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു, കുഞ്ചന്‍, അംബികാമോഹന്‍ തുടങ്ങിയ പ്രമുഖതാരങ്ങളുമുണ്ട്. നൃത്തവും സംഗീതവും നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ സ്പോര്‍ട്സിന് ഏറെ പ്രാധാന്യമുണ്ട്.

കലവൂര്‍ രവികുമാറാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയും വയലാര്‍ ശരത്ചന്ദ്രവര്‍മയും എഴുതിയ ഗാനങ്ങള്‍ക്ക് ഈണമിടുന്നത് വിദ്യാസാഗറാണ്. ഛായാഗ്രഹണം പി.സുകുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X