ശരത്കുമാര്‍ മമ്മൂട്ടിയോടൊപ്പം മലയാളത്തില്‍

By Staff

നമ്മു-ടെ സൂ-പ്പ-ര്‍-താ-ര-ങ്ങ-ള്‍ അന്യഭാഷകളിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാന്‍ മലയാളത്തിന്റെ അതിര്‍ത്തി കടക്കാറുണ്ട്. അന്യഭാഷാ സൂപ്പര്‍താരങ്ങള്‍ നമ്മുടെ പ്രിയതാരങ്ങള്‍ക്കൊപ്പം വേഷമിടാന്‍ മലയാളത്തിലെത്താറുമുണ്ട്.

രജനീകാന്ത് നായകനായ മണിരത്നത്തിന്റെ ദളപതിയില്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചു. മോഹന്‍ലാല്‍ അമിതാഭ് ബച്ചനൊപ്പം ഇപ്പോള്‍ ഷോലെയുടെ റീമേക്കില്‍ അഭിനയിച്ചുവരുന്നു. ജയറാം കമലഹാസനൊപ്പം തമിഴില്‍ അഭിനയിച്ചു.

അതുപോലെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തമിഴിലെ സൂപ്പര്‍താരമായിരുന്ന പ്രഭു മൂന്നു വട്ടം അതിര്‍ത്തി കടന്നെത്തി. മോഹന്‍ലാലിനൊപ്പം കാലാപാനി, ജയറാമിനൊപ്പം മലയാളിമാമന് വണക്കം, ദിലീപിനൊപ്പം വാര്‍ ആന്റ് ലൗ എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍.

പ്രഭുവിന് ശേഷം ഒരു സൂപ്പര്‍താരം കൂടി മലയാളത്തിലെത്തുന്നു. തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ ശരത്കുമാറാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ മലയാളത്തിലെത്തുന്നത്.

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഴശിരാജയിലാണ് ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ പഴശിരാജയാവുന്നത്.

പഴശിരാജയുടെ കൂട്ടാളിയായിരുന്ന തലയ്ക്കല്‍ ചന്തു എന്ന പോരാളി കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമൊരുക്കാനാണ് നേരത്തെ ഹരിഹരന്‍-എം.ടി ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനായുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ പഴശിരാജയെ കുറിച്ചുള്ള കഥ സിനിമയാക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചിത്രത്തിന് പഴശിരാജ എന്ന പേരിടുകയും ചെയ്യുകയായിരുന്നു.

ഒരു വടക്കന്‍ വീരഗാഥയ്ക്കു ശേഷം ഹരിഹരന്‍-എം.ടി-മ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണ് പഴശിരാജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X