»   » ദിലീപും മുകേഷും ഒന്നിക്കുന്നു

ദിലീപും മുകേഷും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ദിലീപും മുകേഷും ഒന്നിക്കുന്നു
ഫിബ്രവരി 09, 2001

ടി.എസ്.സജി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദിലീപും മുകേഷും ആദ്യമായി ഒന്നിക്കുന്നു. ഇവരുടെ നായികമാരായി എത്തുന്നത് ഇന്ദ്രജയും രസികയുമാണ്.

ഒന്നിലധികം പ്രധാന നടന്മാരെ അണിനിരത്തുക എന്ന മലയാള സിനിമയിലെ പുതിയ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ചിത്രം. ഡാര്‍ലിംഗ് ഡാര്‍ലിംഗില്‍ വിനീതും ദിലീപുമായിരുന്നു നായക വേഷങ്ങള്‍ അവതരിപ്പിച്ചത്. തെങ്കാശി പട്ടണത്തില്‍ സുരേഷ്ഗോപിയും ദിലീപും ദോസ്തില്‍ കുഞ്ചാക്കോ ബോബനും ദിലീപും പ്രധാന വേഷങ്ങളില്‍ എത്തി.

വിനു കിരിയത്താണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. വിദേശി നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തിന് ശേഷം കളര്‍ഫുള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കടലാസ് പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, സ്നേഹ, കെപിഎസി ലളിത, പൊന്നമ്മ ബാബു, കാളിദാസ, ബേബി നയന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

നമ്പ്യാതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രമേശന്‍ നായരുടെ വരികള്‍ക്ക് സഞ്ജീവ് ബാബു ഈണം പകര്‍ന്നിരിക്കുന്നു. എം.ജി.ശ്രീകുമാറും ചിത്രയുമാണ് ഗായകര്‍. സംഘട്ടന സംവിധാനം മാഫിയ ശശി നിര്‍വഹിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X