അനുവാദമില്ലാതെ- ഐ. വി. ശശിയുടെ പുതിയ ചിത്രം

By Staff

അനുവാദമില്ലാതെ- ഐ. വി. ശശിയുടെ പുതിയ ചിത്രം
ഫെബ്രുവരി 09, 2002

പ്രണയവും സംഗീതവും ആക്ഷനുമെല്ലാം ചേര്‍ത്ത് ഐ. വി. ശശി പുതിയ ചിത്രമൊരുക്കുന്നു- അനുവാദമില്ലാതെ.

രണ്ട് പുതുമുഖങ്ങളെ ഈ ചിത്രത്തിലൂടെ ഐ. വി. ശശി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. വിമല്‍, അഭിനയ് എന്നീ രണ്ട് പുതുമുഖങ്ങളും നായക വേഷത്തിലാണെത്തുന്നത്.

ബാലനടനായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിമല്‍. ആദ്യമായി അഭിനയിച്ചത് ഐ. വി. ശശിയുടെ തന്നെ ആരൂഢം എന്ന ചിത്രത്തിലാണ്. മോഡിലിംഗ് രംഗത്തു നിന്നാണ് അഭിനയ് സിനിമയിലെത്തുന്നത്.

സിന്ധു മേനോന്‍ ആണ് ചിത്രത്തിലെ നായിക. ജഗദീഷ്, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, കൊച്ചുപ്രേമന്‍, കലാഭവന്‍ നവാസ്, കലാഭവന്‍ സമദ്, രാജീവ്, ചാരുലത, ഗീതാ വിജയന്‍, അംബികാ നായര്‍, ടി. പി. രാധാമണി, അഞ്ജലി, കലാഭവന്‍ സന്തോഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സുരേഷ് കെ.വി. ആണ് ഛായാഗ്രാഹകന്‍. ജ്യോതിര്‍മയി സിനിമയുടെ ബാനറില്‍ അനില്‍കുമാര്‍ ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X