ശ്രീനി ചിത്രത്തില്‍ ജയറാം, മുകേഷ്
ശ്രീനി ചിത്രത്തില്‍ ജയറാം, മുകേഷ്
ഫിബ്രവരി 09, 2004
ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം ശ്രീനിവാസന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. ജയറാം നായകനാവുന്ന ഈ ചിത്രത്തില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ വീണ്ടും സംവിധായകന്റെ മേലങ്കിയണിയുന്നത്. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ട് ശ്രീനിവാസന്‍ ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിക്കുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രങ്ങളാണ്.
മറ്റ് രണ്ട് ചിത്രങ്ങളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശ്രീനിവാസന്‍ തന്നെയായിരുന്നു. ജയറാം നായകനാവുന്ന പുതിയ ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.
ഫ്രണ്ട്സില്‍ ചിരിയുടെ അമിട്ടിന് തിരികൊളുത്തിയ ജയറാം, മുകേഷ്, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍ എന്നിവരുടെ നാല്‍വര്‍ സംഘം വീണ്ടും ഒന്നിക്കുകയാണ് പുതിയ ശ്രീനിവാസന്‍ ചിത്രത്തിലൂടെ. കളിയോടൊപ്പം കാര്യവും പറയുന്ന ശ്രീനിവാസന്‍ പുതിയ ചിത്രമൊരുക്കുമ്പാേേള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്.
ചിത്രത്തിന് പേരിട്ടിട്ടില്ല. നായികയെയും തീരുമാനിച്ചിട്ടില്ല. ഏറെ കാലത്തിന് ശേഷം പ്രേക്ഷകര്‍ സ്വീകരിച്ച നായികാപ്രധാനമായ ചിത്രം എന്ന സവിശേഷത ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയ്ക്കുണ്ടായിരുന്നു.


Click it and Unblock the Notifications











