പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശി നടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് സാംസ്കാരികമന്ത്രി എം.എ.ബേബി പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടന്‍. മികച്ച നടി ഉര്‍വശി.
എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തം ആണ് മികച്ച ചിത്രം. രാത്രിമഴ സംവിധാനം ചെയ്ത ലെനിന്‍ രാജേന്ദ്രന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.
വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. മധുചന്ദ്രലേഖയിലെ അഭിനയം ഉര്‍വശിയെ മികച്ച നടിയാക്കി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മികച്ച രണ്ടാമത്തെ നടന്‍ സായികുമാര്‍ (ആനന്തഭൈരവി). രണ്ടാമത്തെ നടി പത്മപ്രിയ (കറുത്തപക്ഷികള്‍, യെസ് യുവര്‍ ഓണര്‍).
തകരച്ചെണ്ട എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീനിവാസന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. തകരച്ചെണ്ട എന്ന ചിത്രം സംവിധാനം ചെയ്ത അവിരാ റബേക്ക മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് അര്‍ഹനായി.
ക്ലാസ്മേറ്റ്സിനാണ് ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള അവാര്‍ഡ്. മികച്ച ബാലനടന്‍ മാസ്റര്‍ മണി (ഫോട്ടോഗ്രാഫര്‍). ബാലനടി ബേബി മാളവിക (കറുത്ത പക്ഷികള്‍). ഈ വര്‍ഷം മികച്ച ബാലചിത്രമില്ല.
മറ്റ് അവാര്‍ഡുകള്‍: തിരക്കഥാകൃത്ത് മേജര്‍ രവി (കീര്‍ത്തിചക്ര)
ഗാനരചയിതാവ്-പ്രഭാവര്‍മ (ഔട്ട് ഒഫ് സിലബസ്)
സംഗീതസംവിധായകന്‍- രമേഷ് നാരായണന്‍
ഗായകന്‍- ശ്രീനിവാസ് (രാത്രിമഴ)
ഗായിക- സുജാത (രാത്രിമഴ)
മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും മികച്ച സംവിധായകന് 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും സമ്മാനമായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രങ്ങളുടെ നിര്‍മ്മാതാവിന് 60,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.


Click it and Unblock the Notifications