മമ്മൂട്ടിക്കായി ശ്രീനി കഥ പറയുമ്പോള്‍
ഭാര്‍ഗവരചരിതം മൂന്നാം ഖണ്ഡമാണ് മമ്മൂട്ടിക്കായി ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഒടുവിലത്തെ ചിത്രം. ചിത്രം വിജയമായില്ലെങ്കിലും മമ്മൂട്ടിയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ചിത്രം നിര്‍മിക്കുന്നത് മുകേഷാണ്.
കഥ പറയുമ്പോള്‍- അതാണ് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥയും ശ്രീനിവാസന്റേതു തന്നെ. മുകേഷ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്.
ശ്രീനിവാസനും മുകേഷിനും ചിത്രത്തില്‍ പ്രധാനവേഷങ്ങളുണ്ട്. അസാധാരണമായ ഒരു സൗഹൃദബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. നായിക ശോഭനയാണ്. ഒരു ഇടവേളക്കു ശേഷം ശോഭന വീണ്ടും മലയാളത്തിലെത്തുന്നതിന് വഴിയൊരുക്കുന്ന ചിത്രം. വല്യേട്ടനു ശേഷം മമ്മൂട്ടിയും ശോഭനയും ഒന്നിക്കുന്ന ചിത്രമാണിത്.
മമ്മൂട്ടിക്കും മുകേഷിനും ശ്രീനിക്കുമൊപ്പം ചിത്രത്തില്‍ ഇന്നസെന്റും ജഗതിയും സലിംകുമാറുമുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച എം.മോഹനന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മോഹനന്‍ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications