കൂട്ടിക്കല്‍ ജയചന്ദ്രന്‍ വീണ്ടും സിനിമയില്‍

By Staff

കൂട്ടിക്കല്‍ ജയചന്ദ്രന്‍ വീണ്ടും സിനിമയില്‍
ഫിബ്രവരി 09, 2004

സൂര്യാ ടിവിയിലെ കോമഡി ടൈം പരിപാടിയുടെ അവതാരകനായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ കൂട്ടിക്കല്‍ ജയചന്ദ്രന്‍ വീണ്ടും സിനിമയില്‍ പരീക്ഷണം നടത്തുന്നു.

തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം എന്ന ചിത്രത്തിലൂടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ വീണ്ടും സിനിമയിലെത്തുന്നത്. ജിഷ്ണുവും രേണുകാ മേനോനും നായികാനായകന്‍മാരാവുന്ന ഈ ചിത്രത്തില്‍ ജയചന്ദ്രന്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഫ്രീഡം ജയചന്ദ്രന്റെ മൂന്നാമത്തെ ചിത്രമാണ്. ടി. എസ്. സജി സംവിധാനം ചെയ്ത ചിരിക്കുടുക്കയിലൂടെയാണ് ജയചന്ദ്രന്‍ സിനിയില്‍ അരങ്ങേറ്റം നടത്തുന്നത്. ജയചന്ദ്രന്‍ നായകനായ ഈ ചിത്രം വിജയിച്ചില്ല.

തിലകം ആണ് ജയചന്ദ്രന്റെ രണ്ടാമത്തെ ചിത്രം. സജി സോമനായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. ഈ ചിത്രവും വിജയിച്ചില്ല. രണ്ട് ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് പിന്നീട് അവസരങ്ങളൊന്നും ജയചന്ദ്രനെ തേടിയെത്തിയില്ല. ഇപ്പോള്‍ ഫ്രീഡത്തിലൂടെ വീണ്ടും പരീക്ഷണത്തിനൊരുങ്ങുകയാണ് ജയചന്ദ്രന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X