നടന്‍ വിനീത് വിവാഹിതനാകുന്നു
നടന്‍ വിനീത് വിവാഹിതനാകുന്നു
ഫിബ്രവരി 10, 2004
കോഴിക്കോട്: സിനിമാ നടനും നര്‍ത്തകനുമായ വിനീത് വിവാഹിതനാകുന്നു. ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായ പ്രസീലയാണ് വധു.
കഴിഞ്ഞ ദിവസം താജ് റസിഡന്‍സിയില്‍ മോതിരം മാറല്‍ ചടങ്ങ് നടന്നു. കുടുംബാംഗങ്ങള്‍ക്ക് പുറമേ എം.ടി. വാസുദേവന്‍ നായര്‍, സംവിധായകന്‍ ഹരിഹരന്‍, പി.വി. ഗംഗാധരന്‍, മോനിഷയുടെ അമ്മ ശ്രീദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തലശേരി തിരുവങ്ങാട് കള്ളിക്കല്‍ പരേതനായ പത്മനാഭ മേനോന്റെയും പുഷ്പവതിയുടെയും മകളാണ് എംബിഎ ബിരുധാരിണിയായ പ്രസീല. തലശേരി കല്ലാട്ടുതാഴ അഡ്വ. രാധാകൃഷ്ണന്റെയും ഡോ. ശാന്തകുമാരിയുടെയും മകനാണ് വിനീത്. നര്‍ത്തകന്‍ കൂടിയായ വിനീതിന്റെ പ്രതിശ്രുത വധുവും നൃത്തപാരമ്പര്യമുളള കുടുംബത്തില്‍ നിന്നാണ്. ബഹ്റൈന്‍ ഓപ്പണ്‍ സ്കൂളില്‍ അധ്യാപികയായ അമ്മ പുഷ്പവതി ബഹ്റൈനില്‍ നൃത്ത സ്കൂളും നടത്തുന്നുണ്ട്.
ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയവും അടുത്ത ബന്ധവുമുണ്ട്. വിവാഹാലോചന വന്ന ശേഷം വിനീത് ബഹ്റൈനില്‍ പോയി പ്രസീലയെ കണ്ടു. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടു. ആഗസ്ത് 27ന് 12.10നും 12.40നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തലശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വിവാഹം.


Click it and Unblock the Notifications











