അവാര്‍ഡും ചില വിവാദങ്ങളും

By Staff

വിവാദങ്ങളില്ലാതെ ഒരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം എന്നത് അസാധ്യമായിരിക്കുന്നു. അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ വിവാദവും സാധാരണം.

അവാര്‍ഡ് പ്രഖ്യാപനത്തോടുള്ള ചില പ്രതികരണങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം പ്രേക്ഷകന്റെ കണ്ണില്‍ മണ്ണിടുന്നതാണെന്നാണ് ജഗതി ശ്രീകുമാര്‍ പ്രതികരിച്ചത്. ഇങ്ങനെ തന്റെ കണ്ണില്‍ മണ്ണിട്ടുവെന്നു തോന്നിയ ഒരു പ്രേക്ഷകനായിരിക്കുമോ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി.കെ.രാജീവ്കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണിയുയര്‍ത്തിയത്?

ഒരു നടന് അവാര്‍ഡ് നല്‍കാത്തതിന്റെ പേരിലായിരുന്നത്രെ ഭീഷണി. നടന്‍ മറ്റാരുമല്ല, മമ്മൂട്ടിയാണ്. അപ്പോള്‍ മമ്മൂട്ടിയുടെ ഏതോ ഒരു കടുത്ത ആരാധകന്‍ ഇഷ്ടതാരത്തിന് അവാര്‍ഡ് കിട്ടാത്തതിലുള്ള രോഷം തീര്‍ക്കാന്‍ ജൂറിയുടെ ചെയര്‍മാനെതിരെ വധഭീഷണി ഉയര്‍ത്തുകയായിരുന്നുവെന്ന് വ്യക്തം.

ആരാധകന്റെ ക്രിമിനല്‍ സ്വഭാവമുള്ള രോഷപ്രകടനത്തെ മമ്മൂട്ടി തന്നെ അപലപിച്ചു. എന്നാലും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു- പളുങ്ക്, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ അഭിനയമാണോ വാസ്തവം എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനമാണോ മികച്ചുനിന്നത്? മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവസാന റൗണ്ടില്‍ പരിഗണിക്കാത്തതിന്റെ കാരണം അവര്‍ക്ക് മുമ്പ് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നതു കൊണ്ടാണത്രേ. മുമ്പ് ദേശീയ അവാര്‍ഡ് ലഭിച്ചതു കൊണ്ട് മമ്മൂട്ടിയെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം വിചിത്രമല്ലേ?

മികച്ച നടി താനാണെന്ന് അറിഞ്ഞിട്ട് ഉര്‍വശി തന്നെ ഞെട്ടിപ്പോയിട്ടുണ്ടാവുമെന്നാണ് ജഗതി പറഞ്ഞത്. ഇങ്ങനെ ഞെട്ടിപ്പോയത് ഉര്‍വശി മാത്രമായിരിക്കില്ല. അവാര്‍ഡ് കിട്ടാത്ത ചിലരും ഞെട്ടി. അങ്ങനെ ഞെട്ടിയ ഒരു സംവിധായകനാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ദൃഷ്ടാന്തത്തിനെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X