ലോഹി-ദിലീപ് ചിത്രം ചക്കരപ്പൊട്ടന്‍
ലോഹി-ദിലീപ് ചിത്രം ചക്കരപ്പൊട്ടന്‍
ഫിബ്രവരി 11, 2004
സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്ന് മാറിനടക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചക്കരപ്പൊട്ടനില്‍ അവതരിപ്പിക്കുന്ന ഊമയായ കഥാപാത്രം ദിലീപിന്റെ വ്യത്യസ്തമായ വേഷമായിരിക്കും.
സൂത്രധാരന് ശേഷം ദിലീപിനെ നായകനാക്കി ലോഹിതദാസ് ഒരുക്കുന്ന ചിത്രമാണ് ചക്കരപ്പൊട്ടന്‍. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. ലോഹിതദാസിന്റെ തുടര്‍ച്ചയായ നാലാമത്തെ ചിത്രത്തിലാണ് മീരാ ജാസ്മിന്‍ നായികയാവുന്നത്.
ഗ്രാമഫോണിന് ശേഷം ദിലീപും മീരാ ജാസ്മിനും നായികാനായകന്‍മാരാവുന്ന ചിത്രമാണിത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം. മീരാ ജാസ്മിന്റെ കന്നിച്ചിത്രമായ സൂത്രധാരനിലും ദിലീപ് ആയിരുന്നു നായകന്‍.
ലോഹിതദാസും ദിലീപും നേരത്തെ ആലോചിച്ചിരുന്ന പ്രൊജക്ടാണ് ചക്കരപ്പൊട്ടന്‍. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറാന്‍ കാരണം ചക്കരപ്പൊട്ടനില്‍ ലോഹിതദാസ് ദിലീപിനായി ഊമവേഷം കരുതിവച്ചതിനാലാണ്. രണ്ട് ചിത്രങ്ങളില്‍ ഊമവേഷം ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ദിലീപ് വിനയന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ആ ചിത്രത്തില്‍ ജയസൂര്യ നായകനാവുകയും ചെയ്തു.
തന്റെ മറ്റു ചിത്രങ്ങളിലെന്നതു പോലെ ചക്കരപ്പൊട്ടന്റെയും തിരക്കഥ രചിക്കുന്നത് ലോഹിതദാസ് തന്നെ. കാമ്പില്ലാത്ത വേഷങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ദിലീപിന് ചക്കരപ്പൊട്ടനില്‍ ഏറെ പ്രതീക്ഷയുണ്ട്. ജോക്കറിലൂടെ തനിക്ക് ബ്രേക്കുണ്ടാക്കിത്തന്ന ലോഹിതദാസ് തന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.


Click it and Unblock the Notifications