മമ്മൂട്ടിയുടെ നായികയായി ഗീതു
മമ്മൂട്ടിയുടെ നായികയായി ഗീതു
ഫിബ്രവരി 11, 2005
കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് നായികയായി വേഷമിടും. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ ഗീതു അഭിനയിക്കുന്നത്.
ഈയിടെയായി ഗീതു മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ അത്ര സജീവമല്ല. മുഖ്യധാരാചിത്രമെന്ന നിലയില്‍ തുടക്കം മാത്രമാണ് കഴിഞ്ഞ വര്‍ഷം ഗീതുവിന്റേതായി പുറത്തിറങ്ങിയത്.
സമാന്തര സിനിമയില്‍ സജീവമായ ഗീതു ശ്യാമപ്രസാദിന്റെ അകലെ, പ്രദീപ് നായരുടെ ഒരിടം എന്നീ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഏതായാലും ഒരു ചെറിയ ഇടവേളക്ക് ശേഷം ഗീതു മുഖ്യധാരാ സിനിമയിലേക്ക് മടങ്ങിവരികയാണ്. അതും മമ്മൂട്ടി ചിത്രത്തിലൂടെ.
കമല്‍ ചിത്രത്തില്‍ മാധവിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ഗീതു മോഹന്‍ദാസ് അവതരിപ്പിക്കുന്നത്. ടി. എ. റസാക്ക് തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സാധാരണക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്.
സുരേഷ് ഗോപിയുടെയും ജയറാമിന്റെയും മുകേഷിന്റെയും നായികയായിട്ടുള്ള ഗീതുവിനെ കൗമാരപ്രായക്കാരായ മലയാള നടിമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത് സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള പക്വതയുണ്ടെന്നതാണ്.
മുഖ്യധാരയില്‍ നിന്നും വിട്ടുനിന്നെങ്കിലും കഴിഞ്ഞ വര്‍ഷം അകലെയിലെ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഗീതു സിനിമാപ്രേക്ഷകരുടെയും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് കാവ്യാമാധവനോടൊപ്പം ഗീതു പങ്കിടുകയും ചെയ്തു.


Click it and Unblock the Notifications