പത്മപ്രിയ വീണ്ടും ലാലിന് നായിക
പത്മപ്രിയ വീണ്ടും ലാലിന് നായിക
ഫിബ്രവരി 11, 2005
മോഹന്‍ലാലിന്റെ നായികയായി പത്മപ്രിയ വീണ്ടും വേഷമിടുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന ബലരാമന്‍ എന്ന ചിത്രത്തിലാണ് പത്മപ്രിയ മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നത്.
ഇത് രണ്ടാം തവണയാണ് പത്മപ്രിയ മോഹന്‍ലാലിന്റെ നായികയാവുന്നന്നത്. ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥനില്‍ പത്മപ്രിയയാണ് നായിക.
കാഴ്ചയിയൂടെ മലയാളത്തിലെ മികച്ച നായികമാര്‍ക്കിടയില്‍ സ്ഥാനം പിടിച്ച പത്മപ്രിയയുടെ രണ്ടാമത്തെ ചിത്രം ജയറാം നായകനായ അമൃതം ആയിരുന്നു. മൂന്നാമത്തെ ചിത്രമായ വടക്കുംനാഥനിലൂടെ പത്മപ്രിയ മോഹന്‍ലാലിന്റെ നായികയുമായി.
ഒരു വര്‍ഷത്തിനുള്ളില്‍ നാല് ചിത്രങ്ങളില്‍ നായികയാവാന്‍ ഒരു അന്യഭാഷാനടിക്ക് അവസരം ലഭിക്കുക എന്നത് മലയാളത്തില്‍ വല്ലപ്പോഴും സംഭവിക്കുന്നതാണ്. ഒന്നോ മലയാളത്തിലെത്തുന്ന മിക്ക അന്യഭാഷാ നടിമാരെയും ഒന്ന രണ്ടോ ചിത്രങ്ങള്‍ക്കുള്ളില്‍ മലയാളം മറക്കുകയാണ് പതിവ്. എന്നാല്‍ കാഴ്ചയില്‍ മലയാളി പെണ്‍കുട്ടിയാണെന്ന് തോന്നിക്കുന്ന പത്മപ്രിയയെ മലയാളം സ്വീകരിച്ചുകഴിഞ്ഞു.
പത്മപ്രിയക്ക് നായികയാവാന്‍ അവസരം ലഭിച്ച നാല് ചിത്രങ്ങളും സൂപ്പര്‍താര ചിത്രങ്ങളാണെന്ന സവിശേഷത കൂടിയുണ്ട്. സുനില്‍ സംവിധാനം ചെയ്യുന്ന കഥ പറയും തെരുവോരം എന്ന ചിത്രത്തിലും പത്മപ്രിയ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications