കാശ്മീരത്തിന് രണ്ടാം ഭാഗം വരുന്നു
കാശ്മീരത്തിന് രണ്ടാം ഭാഗം വരുന്നു
ഫിബ്രവരി 11, 2006
മലയാളത്തില്‍ പഴയ ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ഭാഗങ്ങളുടെ കാലമാണിത്. സിബിഐ പരമ്പരയില്‍ മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങള്‍, കമ്മിഷണറുടെ രണ്ടാം ഭാഗം, രണ്ട് ചിത്രങ്ങളിലെ പഴയ നായകര്‍ ഒന്നിക്കുന്ന ബല്‍റാം വേഴ്സസ് താരാദാസ്... തുടര്‍ഭാഗങ്ങളുടെ ബഹളം തന്നെയാണ് മലയാളത്തില്‍.
സൂപ്പര്‍ഹിറ്റ് ചിത്രമായ കമ്മിഷണറുടെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെയാണ് കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപി ഉജ്വലമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ വീണ്ടും മറ്റൊരു സുരേഷ് ഗോപി ചിത്രത്തിന് കൂടി രണ്ടാം ഭാഗമൊരുങ്ങുന്നു.
സുരേഷ് ഗോപി കമാന്റോ ഓപ്പറ്റേറായി വേഷമിട്ട കാശ്മീരം എന്ന ചിത്രത്തിനാണ് രണ്ടാം ഭാഗമൊരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണറുടെ രണ്ടാം ഭാഗം ഒരുക്കിയത് രഞ്ജി പണിക്കരായിരുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത കാശ്മീരത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതാകട്ടെ ഷാജി കൈലാസും.
കാശ്മീരത്തിന്റെ രണ്ടാം ഭാഗത്തിന് രക്ഷ എന്നാണ് പേരിട്ടിരിക്കുന്നത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനു നേരെ ഈയിടെ നടന്ന തീവ്രവാദി ആക്രമണത്തെ ആസ്പദമാക്കിയാണ് രക്ഷയുടെ പ്രമേയം. കാശ്മീരത്തിലേതു പോലെ ഈ ചിത്രത്തിലും കമാന്റോ ഓപ്പറ്റേറായാണ് സുരേഷ് ഗോപി വേഷമിടുന്നത്.
സുരേഷ് ഗോപി-ഷാജി കൈലാസ് ടീമിന്റെ ടൈഗറിന് തിരക്കഥയെഴുതിയ ബി.ഉണ്ണിക്കൃഷ്ണനാണ് രക്ഷക്ക് രചന നിര്‍വഹിക്കുന്നത്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ചില്‍ ആസ്ത്രേലിയയില്‍ രക്ഷയുടെ ആദ്യഷെഡ്യൂള്‍ ചിത്രീകരണം നടക്കും. ആറു ദിവസത്തെ ഷൂട്ടിംഗാണ് ആസ്ത്രേലിയയില്‍ നടക്കുന്നത്.


Click it and Unblock the Notifications