മിഷന്‍ 90 ഡേയ്സ്
അസാധാരണമായ വിജയമാണ് കഴിഞ്ഞ വര്‍ഷം കീര്‍ത്തിചക്ര എന്ന ചിത്രം നേടിയത്. കൊട്ടിഘോഷങ്ങളില്ലാതെയും വന്‍പ്രതീക്ഷകളുണര്‍ത്താതെയുമെത്തിയ ഒരു നവാഗത സംവിധായകന്റെ ചിത്രം വന്‍വിജയമായി. മലയാളത്തിന് പരിചിതമല്ലാത്ത ഒരു ശൈലിയില്‍ ഒരു സൈനിക ചിത്രം മേജര്‍ രവി ഒരുക്കിയപ്പോള്‍ ആ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
മോഹന്‍ലാലിന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു കീര്‍ത്തിചക്രയിലൂടെ മേജര്‍ രവി സമ്മാനിച്ചത്. ഈ വര്‍ഷം മേജര്‍ രവി തന്റെ അടുത്ത ചിത്രമൊരുക്കുമ്പോള്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നത് അത്തരമൊരു സമ്മാനമാണോ? സൈനിക പശ്ചാത്തലത്തില്‍ മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് സൈനികന്‍.
മിഷന്‍ 90 ഡേയ്സ്- അതാണ് മേജര്‍ രവിയുടെ മമ്മൂട്ടി ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കീര്‍ത്തിചക്രയിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ മേജര്‍ രവി തന്നെയാണ് മിഷന്‍ 90 ഡേയ്സിനും തിരക്കഥ രചിക്കുന്നത്.
സായ്കുമാര്‍, ഇന്നസെന്റ്, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖതാരങ്ങളും അണിനിരക്കുന്നു. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യഞ്ചിറയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications