രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി

By Staff

രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി
ഫിബ്രവരി 12, 2003

മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നത് ആദ്യമായാണ്. രഞ്ജിത്ത് തിരക്കഥ രചിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ആ ചിത്രം വന്‍വിജയമായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം രാവണപ്രഭുവിന് ശേഷം സംവിധാനം ചെയ്ത നന്ദനം, മിഴി രണ്ടിലും എന്നിവ ലോ ബജറ്റ് ചിത്രമായിരുന്നു. വീണ്ടും ബിഗ് ബജറ്റ് ചിത്രത്തിലേക്ക് തിരിയുകയാണ് രഞ്ജിത്ത്.

വല്യേട്ടന്‍ നിര്‍മിച്ച അമ്പലക്കര ഫിലിംസാണ് ഈ ചിത്രത്തിന്റെയും നിര്‍മാതാക്കള്‍. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും അനില്‍ അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്തിന്റെ മിഴി രണ്ടിലും വിതരണത്തിനെത്തിക്കുന്നത് അമ്പലക്കര ഫിലിംസാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X