കുഞ്ചാക്കോ ബോബന് ഭാവന നായിക
കുഞ്ചാക്കോ ബോബന് ഭാവന നായിക
ഫിബ്രവരി 12, 2004
കുഞ്ചാക്കോ ബോബനും ഭാവനയും ആദ്യമായി നായികാനായകന്‍മാരാവുന്ന ചിത്രമാണ് ഹൃദയത്തില്‍ സൂക്ഷിക്കാന്‍.
നവാഗത സംവിധായകനായ രാജേഷ് ആര്‍. പിള്ളയാണ് ചിത്രം ഒരുക്കുന്നത്. സ്വപ്നക്കൂട് ആണ് കുഞ്ചാക്കോ ബോബനും ഭാവനയും ഇതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ച ചിത്രം. സ്വപ്നക്കൂടില്‍ ഇരുവരും നായികാനായകന്‍മാരായിരുന്നില്ല.
വിനീത്കുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, നെപ്പോളിയന്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഇഷ്ടം, നമ്മള്‍, ചൂണ്ട എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ കലവൂര്‍ രവികുമാറാണ് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം എസ്. ജി. രാമന്‍.
ചമ്പക്കര പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ ബോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മെയ് ഒന്നിന് തുടങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരിലും കോതമംഗലത്തുമായി നടക്കും.


Click it and Unblock the Notifications