twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സിനിമയെ രക്ഷിച്ച പാട്ട്

    By Staff
    |

    ഒരു സിനിമയെ രക്ഷിച്ച പാട്ട്
    ഫിബ്രവരി 12, 2004

    ഒരു പാട്ടിന് ഒരു സിനിമയെ തന്നെ രക്ഷിക്കാന്‍ കഴിയുമോ? ലജ്ജാവതിയേ...നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനത്തിന് അതു കഴിഞ്ഞു. ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന് ഒരു വിതരണക്കാരനെ കിട്ടിയത് ഈ ഗാനം സൂപ്പര്‍ഹിറ്റായതോടെയാണ്.

    ലജ്ജാവതിയേ...നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനം ഇന്ന് യുവാക്കളുടെ ഹരമാണ്. ഫോര്‍ ദി പീപ്പളിലെ ഈ ഗാനമടങ്ങിയ കാസറ്റ് റിക്കോഡ് വില്പനയാണ് സൃഷ്ടിച്ചത്. അടുത്ത കാലത്തൊന്നും മലയാളത്തിലെ ഒരു ചലച്ചിത്ര ഗാനത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചത്.

    പാട്ട് ഹിറ്റായത് ചിത്രത്തിനും ഗുണം ചെയ്തു. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് ഒരു വിതരണക്കാരനെ കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു സംവിധായകനും നിര്‍മാതാവും. എന്നാല്‍ ലജ്ജാവതിയേ ടിവി ചാനലുകളിലൂടെ ഹിറ്റായതോടെ ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കാന്‍ ആളുണ്ടായി. വിതരണക്കാരില്‍ പ്രമുഖനായ ജോണി സാഗരികയാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്.

    പാട്ടുകള്‍ സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകമായാണ് ഇപ്പോള്‍ എണ്ണപ്പെടുന്നതെങ്കിലും ഒരു പാട്ട് ഇത്രത്തോളം ഒരു സിനിമയുടെ മാര്‍ക്കറ്റിംഗില്‍ തുണയാവുന്നത് ആദ്യമായാണ്. നവാഗത സംഗീത സംവിധായകനായ ജാസി ഗിഫ്റ്റ് ഈണം നല്‍കിയ ഈ ഗാനം അങ്ങനെ പലതുകൊണ്ടും ഒരു അപൂര്‍വതയായി. ജാസി ഗിഫ്റ്റ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാശ്ചാത്യ ഫോക് സംഗീതത്തെ അനുസ്മരിപ്പിക്കുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ആല്‍ബത്തെ ഓര്‍മിപ്പിക്കും വിധത്തിലാണ്.

    ജയരാജ് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ബീഭത്സയ്ക്കും സംഗീതം നല്‍കിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ഫോര്‍ ദി പീപ്പിളിലെ ഒരു പാട്ടോടെ തന്നെ ഈ സംഗീതസംവിധായകന്‍ ഏറെ ശ്രദ്ധേയനായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X