ലാലും വിനുവും വീണ്ടും ഒന്നിക്കുന്നു
ലാലും വിനുവും വീണ്ടും ഒന്നിക്കുന്നു
ഫിബ്രവരി 12, 2005
ബാലേട്ടന്‍ എന്ന സൂുപ്പര്‍ഹിറ്റിലൂടെ മോഹന്‍ലാലിന് കുടുംബപ്രേക്ഷകരുടെ പ്രിയനടന്‍ എന്ന സ്ഥാനം തിരിച്ചുനല്‍കിയ വി. എം. വിനു മലയാളത്തിന്റെ മെഗാതാരവുമായി വീണ്ടും ഒന്നിക്കുന്നു.
വിനുവിന്റെ സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം വേഷത്തിന്റെ തിരക്കഥാകൃത്ത് ടി. എ. റസാക്കാണ് മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ബാലേട്ടന് തിരക്കഥയെഴുതിയ ടി. എ. ഷാഹിദിന്റെ ജ്യേഷ്ഠനാണ് ടി. എ. റസാക്ക്.
ബാലേട്ടന്‍ സൂപ്പര്‍ഹിറ്റായതോടെ മുഖ്യധാരാ സംവിധായകരുടെ നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വിനുവിന്റെ പിന്നീടുള്ള ചിത്രങ്ങളും വിജയം കൊയ്തു. ജയറാം നായകനായ മയിലാട്ടം ശരാശരി വിജയം നേടിയെങ്കില്‍ വേഷം സൂപ്പര്‍ഹിറ്റായി. വീണ്ടും മോഹന്‍ലാലുമായി കൈകോര്‍ത്ത് വിജയപരമ്പര തുടരാനാണ് വിനു ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ടി. എ. റസാക്ക് തിരക്കഥയെഴുതുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത പ്രിന്‍സ് ആണ് ഒടുവിലായി റസാക്ക് തിരക്കഥയൊരുക്കിയ മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ വിഷ്ണുലോകം പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് റസാക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.
സര്‍ഗചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്. വേഷം നിര്‍മിച്ചതും സര്‍ഗചിത്രയായിരുന്നു.


Click it and Unblock the Notifications