ശാരദ വീണ്ടും മലയാളത്തില്‍
ശാരദ വീണ്ടും മലയാളത്തില്‍
ഫിബ്രവരി 12, 2005
മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിലൊരാളായ ഉര്‍വശി ശാരദ മലയാളത്തില്‍ തിരിച്ചെത്തുന്നു. മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവത്തിലൂടെയാണ് ശാരദയുടെ തിരിച്ചുവരവ്.
ദിലീപ് നായകനായ മഴത്തുള്ളിക്കിലുക്കമാണ് ശാരദ ഒടുവിലായി അഭിനയിച്ച മലയാളചിത്രം. മലയാളത്തിന്റെ മറ്റൊരു പ്രിയനായികയായ ഷീല ഉജ്വലമായ തിരിച്ചുവരവ് നടത്തിയ അവസരത്തിലാണ് വീണ്ടും മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ ശാരദയെത്തുന്നത്.
മോഹന്‍ലാലിനൊപ്പം ശാരദ അഭിനയിക്കുന്നത് ആദ്യമായാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ശാരദ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ശാരദ വല്ലപ്പോഴും മാത്രമാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്ത സംഗീത സംവിധായകനായ ദക്ഷിണാമൂര്‍ത്തി വേഷമിടുന്നുണ്ടെന്ന സവിശേഷത കൂടിയുണ്ട് ഈ ചിത്രത്തിന്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് നടന്നുവരികയാണ്.


Click it and Unblock the Notifications