വീണ്ടും മണിയുടെ പൊലീസ് വേഷം

By Staff

വീണ്ടും മണിയുടെ പൊലീസ് വേഷം
ഫിബ്രവരി 12, 2006

പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രമാണ് ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ പൊലീസ് വേഷം. ഈ ചിത്രം ഹിറ്റാവുകയും മണിയുടെ പൊലീസ് വേഷം പ്രേക്ഷകര്‍ കൊണ്ടാടുകയും ചെയ്തതോടെ മലയാളത്തില്‍ മണി ആക്ഷന്‍ ഹീറോയായി പുതിയ മുഖമണിയുകയായിരുന്നു.

ബെന്‍ ജോണ്‍സണിനു ശേഷം മണി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. ബെന്‍ ജോണ്‍സണില്‍ സബ് ഇന്‍സ്പെക്ടറായാണ് മണി വേഷമണിഞ്ഞതെങ്കില്‍ പുതിയ ചിത്രമായ രാവണനില്‍ ഡിവൈഎസ്പിയായാണ് പ്രത്യക്ഷപ്പെടുന്നത്.

മണിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്താണ് നവാഗത സംവിധായനായ രാവണന്‍ ഒരുക്കുന്നത്. ബുദ്ധിരാക്ഷസനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വര്‍ഗീസ് ആന്റണി എന്ന കഥാപാത്രത്തെയാണ് മണി ഈ ചിത്രത്തില്‍ അവതകിപ്പിക്കുന്നത്.

സ്വന്തമായി പാട്ടെഴുതി ഈണമിട്ട് ആല്‍ബങ്ങള്‍ ഒരുക്കുന്ന യുവകലാകാരന്‍മാരാണ് സണ്ണിയും വിനോദും രാജീവും. ഒരിക്കല്‍ ഇവര്‍ ഒരു കൊലക്കേസില്‍ പ്രതികളാക്കപ്പെട്ടു. കേസിന്റെ അന്വേഷണചുമതലയേല്‍ക്കുന്ന ഡിവൈഎസ്പി വര്‍ഗീസ് ആന്റണിക്ക് കൊല നടത്തിയത് ഇവരല്ലെന്ന് ബോധ്യപ്പെട്ടു. അതോടെ അദ്ദേഹം ഇവരെ സ്വന്തം നിലയില്‍ ഒളിവില്‍ താമസിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ തേടിയിറങ്ങി.

അന്വേഷണത്തിനിടയില്‍ വര്‍ഗീസ് ആന്റണി തന്റെ കൂര്‍മബുദ്ധി വളരെ സമര്‍ത്ഥമായി പ്രയോഗിച്ചു. പല വേഷങ്ങളുമണിഞ്ഞാണ് വര്‍ഗീസ് ആന്റണി അന്വേഷണം നടത്തുന്നത്. സിനിമയിലുടനീളം സവിശേഷമായ മാനറിസങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് വര്‍ഗീസ് ആന്റണി.

സുധീഷ്, നിഷാന്ത് സാഗര്‍, മധുവാര്യര്‍ എന്നിവരാണ് മൂന്ന് യുവകലാകാരന്‍മാരായി വേഷമിടുന്നത്. പുതുമുഖം മേഖയാണ് ചിത്രത്തിലെ നായിക. മധു, ജഗതി ശ്രീകുമാര്‍, രാജന്‍ പി.ദേവ്, കൊല്ലം തുളസി, ബാബുരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X