ദിലീപിനൊപ്പം മീര രണ്ട് ചിത്രങ്ങളില്‍
സത്യന്‍ അന്തിക്കാടിന്റെയും ബ്ലെസ്സിയുടെയും അടുത്ത ചിത്രങ്ങളില്‍ ദിലീപാണ് നായകന്‍. ദിലീപിന് ഏറെ പ്രതീക്ഷയുള്ള പ്രൊജക്ടുകളില്‍. രണ്ട് ചിത്രത്തിലും നായിക ഒരാള്‍ തന്നെ- മീരാ ജാസ്മിന്‍.
പെരുമഴക്കാലത്തിനു ശേഷമാണ് ദിലീപിന്റെ നായികയായി മീര വീണ്ടും വേഷമിടുന്നത്. മീരാ ജാസ്മിന്റെ ആദ്യചിത്രം സൂത്രധാരന്‍, ഗ്രാമഫോണ്‍ എന്നിവയാണ് ഇരുവരും നായികാനായകന്‍മാരായി വേഷമിട്ട മറ്റു ചിത്രങ്ങള്‍.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രത്തിലാണ് മീരാ ജാസ്മിന്‍ നായികയാവുന്നത്. സത്യന്റെ അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ ചിത്രങ്ങളിലും മീരയായിരുന്നു നായിക.
ബ്ലെസ്സിയുടെ ചിത്രത്തില്‍ മീര നായികയാവുന്നത് ആദ്യമായാണ്. മീരയെ സിനിമാലോകത്തേക്ക് കൊണ്ടുവന്നത് ബ്ലെസ്സിയായിരുന്നു. ലോഹിതദാസിന് പരിചയപ്പെടുത്തി മീരക്ക് സൂത്രധാരനിലൂടെ അരങ്ങേറ്റത്തിന് വഴിയൊരുക്കുമ്പോള്‍ ബ്ലെസ്സി സഹസംവിധായകനായിരുന്നു. ബ്ലെസ്സിയുടെ ഒരു പരസ്യചിത്രത്തില്‍ മീര അഭിനയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും അന്യഭാഷാനടിമാരെ നായികമാരാക്കിയ ബ്ലെസ്സി നാലാമത്തെ ചിത്രത്തില്‍ ആ പതിവ് തെറ്റിക്കുകയാണ്. പളുങ്കിനു ശേഷം ബ്ലെസ്സി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥാരചന നടന്നുവരുന്നു.


Click it and Unblock the Notifications