ലഗാന്‍ ഓസ്കാര്‍ പട്ടികയില്‍
ലഗാന്‍ ഓസ്കാര്‍ പട്ടികയില്‍
ഫിബ്രവരി 13, 2002
മികച്ച വിദേശഭാഷാചിത്രത്തിനുള്ള(ഇംഗ്ലീഷ്ഇതരചിത്രം) ഓസ്കാര്‍ അവാര്‍ഡ്ചിത്രങ്ങളുടെ പട്ടികയില്‍ അമീര്‍ഖാന്‍ നിര്‍മ്മിച്ച ലഗാന്‍ എന്ന ഹിന്ദിചലച്ചിത്രം സ്ഥാനം നേടി. ഈ വിഭാഗത്തിലുള്ള അവാര്‍ഡിനായി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ചിത്രങ്ങളിലാണ് ലഗാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഫ്രഞ്ച് തമാശചിത്രമായ അമെലി, ബോസ്നിയയില്‍നിന്നുള്ള നോ മേന്‍സ് ലാന്റ് എന്നിവയാണ് ഫൈനലില്‍ ലഗാന് മത്സരം നേരിടേണ്ടി വരുന്ന മറ്റ് ചിത്രങ്ങള്‍.
തന്റെ ചിത്രം തിരഞ്ഞെടുത്തതില്‍ ഏറെ ആഹ്ലാദവാനാണ് അമീര്‍ഖാന്‍. കഴിഞ്ഞ രണ്ടുമാസമായി ലഗാനെ ഫൈനലിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ അതു നേടാന്‍ കഴിഞ്ഞു. - അമീര്‍ഖാന്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് നടക്കുന്ന കഥയാണ് ലഗാനിലേത്. പാവപ്പെട്ട ഇന്ത്യന്‍ കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ക്രിക്കറ്റ് മത്സരത്തിലേര്‍പ്പെടുന്നതാണ് ലഗാനിലെ പ്രധാനമുഹൂര്‍ത്തം.
ദി ലോര്‍ഡ് ഓഫ് ദി റിംഗ്സ് എന്ന ചിത്രത്തിന് 13 ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചു. ഓള്‍ എബൗട്ട് ഈവ്, ടൈറ്റാനിക് എന്നീ ചിത്രങ്ങള്‍ക്കാണ് ഇതിനു മുമ്പ് 14 ഓസ്കാര്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുള്ളത്.
നോര്‍വെയില്‍ നിന്നുള്ള എല്ലിംഗ്, സണ്‍ ഓഫ് ദി ബ്രൈഡ്(അര്‍ജന്റീന), എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ദി ലോര്‍ഡ് ഓഫ് ദി റിംഗ്സ്, മൗലിന്‍ റോഗ് എന്നിവയാണ് മികച്ച ഓസ്കാര്‍ സിനിമയ്ക്കുള്ള അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. മാര്‍ച്ച് 24ന് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് വിവരം പ്രഖ്യാപിക്കുക.


Click it and Unblock the Notifications