സമരം തുടരുന്നു; തിയേറ്ററുടമകള്‍ പുതിയ തന്ത്രവുമായി
സമരം തുടരുന്നു; തിയേറ്ററുടമകള്‍ പുതിയ തന്ത്രവുമായി
ഫിബ്രവരി 12, 2003
പുതിയ സിനിമകള്‍ റിലീസിംഗിനെത്തിക്കാതെ വിതരണക്കാര്‍ തുടരുന്ന സമരം മൂലം സിനിമാ രംഗത്തുണ്ടായ പ്രതിസന്ധി തുടരുന്നു. അതിനിടെ വിതരണക്കാരുടെ സമരത്തിനെതിരെ സമ്മര്‍ദതന്ത്രവുമായി മുന്നോട്ടുവന്നിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍.
സമരം പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് വിതരണക്കാര്‍. അതേ സമയം നിര്‍മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്‍കൂറായി പണം നല്‍കേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനമെടുത്തതോടെ വിതരണക്കാര്‍ക്ക് തിരിച്ചടിയായി.സിനിമാ നിര്‍മാണത്തിന് ഉടമകള്‍ നല്‍കുന്ന മുന്‍കൂര്‍ വിഹിതം കിട്ടാതാവുന്നത് സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിക്കും.
നിര്‍മാണം പൂര്‍ത്തിയായ മുന്‍കൂര്‍ പണം നല്‍കിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെങ്കില്‍ നല്‍കിയ പണം തിരിച്ചുനല്‍കണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നു. ചിത്രങ്ങള്‍ ഒന്നുകില്‍ റിലീസ് ചെയ്യുക, അല്ലെങ്കില്‍ പണം തിരിച്ചുനല്‍കുക എന്നതാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം.
25 മുതല്‍ 30 കോടി രൂപ വരെ തിയേറ്റര്‍ ഉടമകള്‍ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. പണം തിരിച്ചുനല്‍കാതെ വിതരണക്കാര്‍ സമരം ചെയ്യുന്നത് മര്യാദയല്ല എന്ന് അവര്‍ വാദിക്കുന്നു.
തിയേറ്ററുകളില്‍ പഴയ ചിത്രങ്ങളാണ് ഇപ്പോളോടുന്നത്. മോഹന്‍ലാല്‍ നായകനായ തമിഴ്ചിത്രം പോപ്കോണ്‍ മാത്രമാണ് പുതിയ ചിത്രം.


Click it and Unblock the Notifications