twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ-ഫിലിം ചേംബര്‍ പോര് മുറുകുന്നു

    By Staff
    |

    അമ്മ-ഫിലിം ചേംബര്‍ പോര് മുറുകുന്നു
    ഫിബ്രവരി 13, 2004

    കൊച്ചി: മാര്‍ച്ച് ഏഴിന് അമ്മയുടെ നേതൃത്വത്തില്‍ താരനിശ നടത്തിയാല്‍ അതില്‍ പങ്കെടുക്കുന്ന താരങ്ങളെ ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബര്‍ പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയും ഫിലിം ചേംബറും തമ്മിലുള്ള പോര് മുറുകി.

    ഫിലിം ചേംബറിന്റെ താക്കീത് അമ്മ തള്ളിക്കളഞ്ഞു. മാര്‍ച്ചിന് ഏഴിന് ഏഷ്യാനെറ്റ് അവാര്‍ഡ് വിതരണ ചടങ്ങിന്റെ ഭാഗമായി താരനിശയ്ക്ക് നടത്തുന്നതില്‍ മാറ്റമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.

    സപ്തംബര്‍ 12 വ്യാഴാഴ്ച നടന്ന ഫിലിം ചേംബറിന്റെ സംസ്ഥാന കണ്‍വെന്‍ഷനിലാണ് താരനിശയില്‍ പങ്കെടുക്കുന്ന താരങ്ങളെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. അമ്മയിലെ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാനും തീരുമാനിച്ചു.

    വ്യാഴാഴ്ച സിനിമാബന്ദ് ആചരിച്ചതിന്റെ ഭാഗമായാണ് ഫിലിം ചേംബര്‍ എറണാകുളത്ത് കണ്‍വെന്‍ഷന്‍ നടത്തിയത്. സിനിമാ വ്യവസായത്തിന്റെ നിലനില്പിന് ചേംബര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അമ്മയും സര്‍ക്കാരും അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് എട്ട് മുതല്‍ സിനിമാനിര്‍മാണം സ്തംഭിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

    നവോദയ അപ്പച്ചനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. സിനിമാ സംഘടനകള്‍ തമ്മിലുള്ള ധാരണ പാലിക്കണമെന്ന് അപ്പച്ചന്‍ ആവശ്യപ്പെട്ടു.

    മാക്ടയുടെ മധ്യസ്ഥതയില്‍ ഫിലിം ചേംബറും അമ്മയും ഒപ്പിട്ട കരാര്‍ പാലിക്കുന്നതില്‍ അമ്മ അലംഭാവം കാണിക്കുകയാണെന്ന് കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ച് ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ ആരോപിച്ചു. നിരുത്തരവാദപരവും സംസ്കാരശൂന്യവുമായ നിലപാടാണ് അമ്മ സ്വീകരിക്കുന്നത്. പലപ്പോഴും അവരുടെ നടപടികള്‍ ബ്ലാക്ക്മെയിംലിഗിന്റെ തലത്തിലേക്ക് തരംതാഴുന്നു.

    അതേ സമയം ചേംബറിന്റെ ഭീഷണികള്‍ക്ക് തത്കാലം ചെവികൊടുക്കുന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. പുതുമുഖങ്ങളെ വച്ച് പടം നിര്‍മിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X