twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയന്‍-ദിലീപ് ചിത്രത്തിന് പേരുമാറ്റം

    By Staff
    |

    പ്രിയന്‍-ദിലീപ് ചിത്രത്തിന് പേരുമാറ്റം
    ഫിബ്രവരി 13, 2004

    ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വീണ്ടും പേരുമാറ്റം. വെട്ടം എന്നാണ് ചിത്രത്തിന് പുതിയ പേരിട്ടിരിക്കുന്നത്.

    ഇത് രണ്ടാമത്തെ തവണയാണ് ചിത്രത്തിന്റെ പേര് മാറ്റുന്നത്. കൃഷ്ണലീല എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. കമലഹാസന്റെ തമിഴ് ചിത്രത്തിന് ഇതേ പേരിട്ടിരിക്കുന്നതിനാല്‍ പേരു മാറ്റി കാര്‍വര്‍ണന്‍ എന്ന് അനൗണ്‍സ് ചെയ്തു. ഇപ്പോള്‍ കാര്‍വര്‍ണന്‍ മാറി വെട്ടം ആയി.

    ഹിന്ദി നടിയും മോഡലുമായ മൈഥിലിയാണ് വെട്ടത്തിലെ നായിക. ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, ജനാര്‍ദനന്‍, ഇന്നസെന്റ്, രാധാരവി, കലാഭവന്‍ മണി, സ്ഫടികം ജോര്‍ജ്, കൊച്ചിന്‍ ഹനീഫ, മച്ചാന്‍ വര്‍ഗീസ്, നവാസ്, അജിത്, സുകുമാരി, ഗീതാ വിജയന്‍, സോനാ നായര്‍, മങ്കാ മഹേഷ്, സോന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

    തന്റെ കാമുകന്റെ വിവാഹം മുടയ്ക്കാനായി പോവുന്ന പെണ്‍കുട്ടിയുടെയും യാത്രയ്ക്കിടയില്‍ അവളോടൊപ്പം ചേരുന്ന കള്ളന്റെയും കഥയാണ് വെട്ടം പറയുന്നത്.

    പ്രിയദര്‍ശന്റെ കഥയ്ക്ക് ഉദയ്കൃഷ്ണ-സിബി കെ. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയും ബി. ആര്‍. പ്രസാദും രചിച്ച ഗാനങ്ങള്‍ക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. ഛായാഗ്രഹണം ഏകാംബരം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X