എം. ടിയുടെ തിരക്കഥ; മമ്മൂട്ടി നായകന്‍
എം. ടിയുടെ തിരക്കഥ; മമ്മൂട്ടി നായകന്‍
ഫിബ്രവരി 13, 2005
നീണ്ട ഇടവേളക്ക് ശേഷം എം. ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. ബാബു പിഷാരടി (ഇരട്ടസംവിധായകരായ അനില്‍ബാബുവിലെ ബാബു) ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സുകൃതമാണ് ഇതിന് മുമ്പ് എം. ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിച്ച ഒടുവിലത്തെ ചിത്രം. ഒരു വടക്കന്‍ വീരഗാഥ, അക്ഷരങ്ങള്‍ തുടങ്ങിയ എം. ടി തിരക്കഥയെഴുതിയ ഏതാനും ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായി വേഷമിട്ടിട്ടുണ്ട്. വടക്കന്‍ വീരഗാഥയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത്.
സിനിമാരംഗത്ത് ഈയിടെയായി സജീവമല്ലാത്ത എം. ടി ഒടുവില്‍ തിരക്കഥയെഴുതിയത് ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിന് വേണ്ടിയാണ്. ഈ ചിത്രം സംവിധാനം ചെയ്തതും എം. ടിയായിരുന്നു. സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ഒരു ചെറുപുഞ്ചിരിക്ക് ശേഷം സാധാരണ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമക്ക് വേണ്ടി തിരക്കഥയെഴുതുകയാണ് എം. ടി. കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റേത്.
ഒരു ഇടവേളക്ക് ശേഷം ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മിച്ച ചിത്രത്തിനു വേണ്ടിയാണ് എം. ടി ആദ്യമായി തിരക്കഥയെഴുതിയത്.


Click it and Unblock the Notifications