നായകന്റെ ഭാരം നരേന്റെ തലയില്‍

By Staff

പന്തയക്കോഴി എന്ന ചിത്രത്തിലൂടെ നരേന്് ലഭിച്ചിരിക്കുന്നത് മലയാളത്തിലെ സോളോ ഹീറോ വേഷമാണ്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ നായകനായിരുന്നുവെങ്കിലും ആ ചിത്രത്തില്‍ നായകനേക്കാള്‍ പ്രാധാന്യം ഉര്‍വശിയും മീരാ ജാസ്മിനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കായിരുന്നു.

ഫോര്‍ ദി പീപ്പിള്‍, ാസ്മേറ്റ്സ് എന്നീ ചിത്രങ്ങളില്‍ നരേന്‍ നായകന്‍മാരില്‍ ഒരാളായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം മലയാളത്തില്‍ കൈവന്നത് ഇപ്പോഴാണ്.

ാസ്മേറ്റ്സിന്റെയോ അച്ചുവിന്റെ അമ്മയുടെയോ വിജയത്തില്‍ നരേന് ക്രെഡിറ്റ് അവകാശപ്പെടാനാവുമായിരുന്നില്ല. കാരണം ആ ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നരേനല്ല. എന്നാല്‍ വിജയമായാലും പരാജയമായാലും അതിന്റെ ഉത്തരവാദിത്തം കൂടി പേറേണ്ടി വരുന്ന നായകവേഷമാണ് എം.എ.വേണു സംവിധാനം ചെയ്യുന്ന പന്തയക്കോഴിയില്‍ നരേന്.

ഭരതന്‍ എന്ന കഥാപാത്രത്തെയാണ് പന്തയക്കോഴിയില്‍ നരേന്‍ അവതരിപ്പിക്കുന്നത്. പാലക്കാടന്‍ ഗ്രാമത്തില്‍ നിന്നും തമിഴ്നാട്ടിലെ കാളിമുത്തുപാളയത്ത് ഭരതന്‍ എത്തിച്ചേരുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. കാളിമുത്തുപാളയത്തുള്ള അമ്മാവന്റെ വീട് വില്‍ക്കണം. അതിലൂടെ കിട്ടുന്ന കമ്മിഷനിലാണ് അവന്റെ കണ്ണ്.

അമ്മാവനെ കൊണ്ട് കഴിയാതെ പോയ കാര്യം സാധിക്കുക എന്ന ലക്ഷ്യത്തോടെ അവിടെയെത്തിയ ഭരതന് കാളിമുത്തുപാളയത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അവിടെയുള്ള ആള്‍ക്കാരുടെ രീതികളെ കുറിച്ച് അവന്‍ അജ്ഞനായിരുന്നു. അവിടെ വച്ച് ചില പ്രശ്നങ്ങളില്‍ ഇടപെടേണ്ടി വന്ന ഭരതന് അവിടെ കുറെ ശത്രുക്കളുണ്ടായി. അവരെ നേരിടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ താന്‍ വന്നതെന്തിനെന്ന കാര്യം പോലും അവന്‍ മറന്നുപോയി.

തമിഴ് നടി പൂജയാണ് ചിത്രത്തിലെ നായിക. ലാല്‍, മധു, കൊച്ചിന്‍ ഹനീഫ, സുധീഷ്, ശ്രീജിത്ത് രവി, ജനാര്‍ദനന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, അനൂപ്, രാമറെഡ്ഢി, രമ്യാനമ്പീശന്‍, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജെ.പള്ളാശേരിയാണ്. ഛായാഗ്രഹണം വേണുഗോപാല്‍. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X