ഷാജി-സുരേഷ് ഗോപി ചിത്രം തുടങ്ങി

By Staff

ചിന്താമണി കൊലക്കേസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക് അവകാശപ്പെടാം എന്ന പഴയ തര്‍ക്കം അവര്‍ മറന്നുകഴിഞ്ഞു. ക്രെഡിറ്റ് ആര്‍ക്കായാലും വിജയമാണ് ലക്ഷ്യം. അതിനായി വീണ്ടും ഒന്നിക്കുക. ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാട്ടിലെ കാരക്കുടിയില്‍ ആരംഭിച്ചു.

ചിന്താമണി കൊലക്കേസ് വിജയമായതോടെ അതിന്റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണെന്ന് ഷാജി കൈലാസും സംവിധായകന് പല നല്ല നിര്‍ദേശങ്ങളും നല്‍കി കഥ തന്നെ മാറ്റിയെടുത്തത് താനാണെന്ന് സുരേഷ് ഗോപിയും വാദിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. ഇരുവരും പിണങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ആ പിണക്കത്തിന് വലിയൊരു ആയുസ് നല്‍കാന്‍ ഇരുവരും ഒരുക്കമല്ല. ചിന്താമണി കൊലക്കേസ് പുറത്തിറങ്ങി ഒരു വര്‍ഷമാവുമ്പോഴേക്കും ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ടൈം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിമലാ രാമനും പത്മപ്രിയയുമാണ് നായികമാര്‍. സായികുമാര്‍, മനോജ് കെ.ജയന്‍, സിദ്ദിഖ്, വിജയകുമാര്‍, കീരിക്കാടന്‍ ജോസ്, ടി.പി.മാധവന്‍, ഗീഥാ സലാം എന്നിവരും തമിഴ് താരം ദണ്ഡൈപാണിയും ചിത്രത്തില്‍ വേഷമിടുന്നു.

രചന രാജേഷ് ജയരാമന്‍.വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് അലക്സ്പോള്‍ ഈണം പകരുന്നു. ഛായാഗ്രഹണം രാജരത്നം. വിതരണം ഭാഗ്യചിത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X