മീശമാധവനില്‍ വില്ലനായി ഇന്ദ്രജിത്ത്
മീശമാധവനില്‍ വില്ലനായി ഇന്ദ്രജിത്ത്
ഫിബ്രവരി 14, 2002
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മീശമാധവനില്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലും ഒരു വില്ലന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ദിലീപാണ് മീശമാധവനിലെ നായകന്‍. നായിക കാവ്യാമാധവന്‍.
ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാള അരവിന്ദന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, മച്ചാന്‍ വര്‍ഗീസ്, ജയിംഗ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രഞ്ജന്‍ പ്രമോദിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.


Click it and Unblock the Notifications