പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ച്

By Staff

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ച്
ഫിബ്രവരി 14, 2003

രഞ്ജിത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുലിയങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് രഞ്ജിത്ത് തന്നെയാണ് തിരക്കഥ രചിക്കുന്നത്. നരസിംഹത്തിന് ശേഷം രഞ്ജിത്ത് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതുന്നത് തന്റെ സഹസംവിധായകന് വേണ്ടിയാണ്. രഞ്ജിത്തിനെ കൂടാതെ ഐ. വി. ശശി, ജോഷി, ഷാജി കൈലാസ് എന്നീ സംവിധായകരുടെയും സഹായിയായി പത്മകുമാര്‍ പ്രര്‍ത്തിച്ചിട്ടുണ്ട്.

റിലീസ് ചെയ്യാനിരിക്കുന്ന വിജി തമ്പി ചിത്രം ഫിഫ്റ്റി, ഫിഫ്റ്റിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് പുലിയങ്കം. കാവ്യാ മാധവനും നവ്യാ നായരുമാണ് ചിത്രത്തിലെ നായികമാര്‍.

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സായികുമാര്‍, സിദ്ദിക്ക്, നരേന്ദ്രപ്രസാദ്, അഗസ്റിന്‍, ഇര്‍ഷാദ്, സാദിക്ക്, കവിയൂര്‍ പൊന്നമ്മ, കല്പന, മീനാ ഗണേഷ്, വിജയകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗാര്‍ഗി സിനിമയുടെ ബാനറില്‍ രഞ്ജിത്തിന്റെ സഹോദരന്‍ രഘുനാഥാണ് ചിത്രം നിര്‍മിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X