ബിജുവിന് വീണ്ടും നല്ല കാലം
ബിജുവിന് വീണ്ടും നല്ല കാലം
ഫിബ്രവരി 14, 2005
ബിജു മേനോന്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് നല്ല കാലം. ഒരു ഇടവേളക്ക് ശേഷമാണ് ബിജു വീണ്ടും നായകവേഷത്തിലെത്തുന്നത്.
ഇടക്കാലത്ത് നായകവേഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ നല്ല നായകവേഷങ്ങള്‍ ലഭിക്കാതെ പോവുകയോ ചെയ്ത നടനാണ് ബിജു മേനോന്‍. ശിവം പോലുള്ള ചിത്രങ്ങള്‍ വന്‍പരാജയമായതോടെ നായകവേഷങ്ങള്‍ ബിജുവിന് അന്യമായി.
അകലെ, ദീപങ്ങള്‍ സാക്ഷി, ചൂണ്ട തുടങ്ങിയ ഏതാനും ചിത്രങ്ങളില്‍ ബിജുവിനെ ആയിരുന്നു നായകനായി ആദ്യം നിശ്ചയിച്ചിരുന്നത്. ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ ബിജു ഏതാനും സീനുകളില്‍ അഭിനയിച്ചതുമാണ്. എന്നാല്‍ പിന്നീട് ബിജുവിന്റെ ഈ വേഷം മനോജ് കെ. ജയന് നല്‍കി. ചില ചിത്രങ്ങളുടെ കാര്യത്തില്‍ ബിജു ഒഴിവാക്കപ്പെട്ടതായി വാര്‍ത്തകള്‍ വന്നപ്പോള്‍ ചില ചിത്രങ്ങളില്‍ നിന്ന് അദ്ദേഹം പിന്‍മാറിയതായും വാര്‍ത്തയുണ്ടായിരുന്നു. ഉപനായക വേഷങ്ങളില്‍ മാത്രമാണ് ഇടക്കാലത്ത് ബിജു അഭിനയിച്ചത്. ഏതായാലും ഒരു ഇടവേളക്ക് ശേഷം ബിജു വീണ്ടും നായകവേഷത്തിലെത്തുകയാണ്.
നവാഗത സംവിധായകനായ സുരേഷ് പാലാഞ്ചേരി ഒരുക്കുന്ന ചിത്രമാണ് നല്ല കാലം. നാടകകൃത്തായ കെ. പി. പാര്‍ഥസാരഥിയുമാണ് രചന നിര്‍വഹിക്കുന്നത്.
നെടുമുടി വേണു, സിദ്ദിക്ക്, സുധീഷ്, മാള അരവിന്ദന്‍, ബാബുസ്വാമി, നാരായണന്‍നായര്‍, ഇടവേള ബാബു, മീനാ ഗണേഷ്, അമ്പിളിദേവി, ബേബി സനുഷ, ദേവിചന്ദന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി.


Click it and Unblock the Notifications